Image

ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കൊലപ്പെട്ട കേസില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

Published on 10 March, 2018
ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കൊലപ്പെട്ട കേസില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. രാജു ധക്കാഡ് (32) എന്നയാളാണ് ഗോപാല്‍ നഗറിലെ ചേരി പ്രദേശത്തുനിന്ന് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ഡി.ഐ.ജി ധര്‍മേന്ദ്ര ചൗധരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കൊല്ലപ്പെട്ട ദമ്പതികളില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. രക്തം പുരണ്ട വസ്ത്രവും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും അടക്കമുള്ള തെളിവുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 

വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ ജി.കെ നായര്‍ (70), ഭാര്യ ഗോമതി (68) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ 24 മണിക്കൂറിനകമാണ് അറസ്റ്റ്. നര്‍മദ ഗ്രീന്‍ വാലിയിലെ വസതിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കഴിഞ്ഞ ദിവസമാണ് മലയാളി ദമ്പതികളെ അയല്‍ക്കാര്‍ കണ്ടെത്തിയത്. 

സഹോദരിയുടെ വിവാഹത്തിന് പണം കടംവാങ്ങിയ വീട്ടുജോലിക്കാരന്‍ രാജു പിന്നീട് മലയാളി ദമ്പതികളുടെ വീട്ടില്‍ ജോലിക്ക് എത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് എട്ടിന് രാത്രിയാണ് ഇയാള്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നത്. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടുവെന്നാണ് പോലീസ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക