Image

ആര്‍.എം.പി കാലഹരണപ്പെട്ടു; ടി.പി ഒരിക്കലും സി.പി.എം വിരോധിയായിരുന്നില്ല: കോടിയേരി

Published on 10 March, 2018
ആര്‍.എം.പി കാലഹരണപ്പെട്ടു; ടി.പി ഒരിക്കലും സി.പി.എം വിരോധിയായിരുന്നില്ല: കോടിയേരി

വടകര: ടി.പി ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചന്ദ്രശേഖരന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായിരുന്നു. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയാതാണെങ്കിലും അടുക്കാന്‍ കഴിയുന്ന അവസരങ്ങളില്‍ അടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആര്‍.എം.പി നേതൃത്വം സി.പി.എം നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

സി.പി.എംആര്‍.എം.പി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പാര്‍ട്ടിവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ സി.പി.എം ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് കോടിയേരിയുടെ പരാമര്‍ശം.ആര്‍.എം.പിക്ക് ഒരു ആശയം മാത്രമേ ഇപ്പോഴുള്ളൂ.അത് സി.പി.എം വിരോധമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക