Image

മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ അമ്മ സഖാവ് സി കെ ഓമന (രതീദേവി)

രതീദേവി Published on 10 March, 2018
മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ അമ്മ സഖാവ് സി കെ ഓമന (രതീദേവി)
സി പി ഐ യുടെ സജീവ പ്രവര്‍ത്തക സ: സി കെ ഓമന അന്തരിച്ചു. എറണാകുളം പാലാരിവട്ടത്തെ ചേലാട്ട് വീട്ടില്‍ വെച്ചു രാവിലെ 6.15 നായിരുന്നു സി കെ ഓമനയുടെ നിര്യാണം.

വിദ്യര്‍ത്ഥിക ഫെഡറേഷനില്‍ ഞാന്‍ സജീവമായിരുന്ന കാലത്ത് കൊച്ചിയില്‍ പോകുമ്പോള്‍ ഈ അമ്മയുടെ മകളായ ബീന ചേച്ചിയുടെ വീട്ടിലായിരുന്നു ഞാന്‍ താമസിക്കാറുള്ളത്. അതിനു തൊട്ടടുത്താണ്തറവാട്. അവിടെ ആയിരുന്നുസഖാവ് സി.കെയും മറ്റുള്ളവരുംതാമസിച്ചിരുന്നത്. ഞങ്ങള്‍ തമ്മില്‍ കുടുംബപരമായ രാഷ്ട്രീയബന്ധമായിരുന്നു.

ഇന്റര്‍നാഷണല്‍ വിമന്‍സ് ഫെഡറെഷന്റെസമ്മേളനം പറ്റ്‌നയില്‍ നടക്കുമ്പോള്‍ മുന്നഴ്ച ഒന്നിച്ചു ഒരു ചേച്ചിയെപോലെ കൂടെ ഉണ്ടായിരുന്നു.ഇപ്റ്റയുടെയുംയുവകലാ സാഹിതിയുടെയും സെക്രട്ടറി ആയിരുന്ന മോസ്‌കോയില്‍നിന്നുംപഠിച്ചിറങ്ങിയപ്രശസ്തആര്‍ക്കിടെക്റ്റായ കെ. ജികോമളന്‍ എനിക്ക് സഹോദര തുല്ല്യനാണ്..കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന സമയത്ത്ഈ അമ്മ നടത്തിയ ധിരമായ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വിര്‍പ്പടക്കി ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. എന്റെ രാഷ്ട്രിയ പ്രവര്‍ത്തനത്തില്‍ ഈ വനിത സഖാക്കള്‍ എന്നെ സ്വാധിനിച്ചിട്ടുമുണ്ട്.ഈ അവസരത്തില്‍ മറ്റൊരു കാര്യം ഓര്‍ത്തു പോകുന്നു, എന്റെ അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞിട്ട് വളരെ തിരക്കിട്ട മന്ത്രിയായിരുന്നിട്ടുംകുടുംബസമേതംവീട്ടില്‍വന്ന്സങ്കടത്തില്‍പങ്ക് ചേര്‍ന്നത്സ്മരിക്കുന്നു. സഖാവ്ബിനോയ്വിശ്വത്തിന്റെഭാര്യപ്രശസ്തവിപ്ലവകാരിആയിരുന്ന സ. കുത്താട്ടുകുളം മേരിയുടെ മകളായഷൈല സി ജോര്‍ജ്ജ് ആണ്.

സഖാവ് സി.കെ ഓമന ആദര്‍ശധീരരുംസത്യസന്ധരുമായ ഒരു കുടുംബത്തെ ആണ് സമുഹത്തിനു നല്‍കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പോലും ആക്രമണവും അഴിമതിയും കടന്നു കയറിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം വ്യക്തികളും കുടുബവും സാമുഹ്യ നന്മയുടെ പ്രതീകവും പ്രതിക്ഷയുമാണ്. സഖാവിന്റെ നിര്യാണത്തില്‍ദുഃഖത്തില്‍ പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍

ഇ മാധവന്റെയും സ്‌കൂള്‍ അധ്യാപികയായിരുന്ന കൗസല്യയുടെയും മകളായി 1934 ആഗസ്റ്റ് 9 ന് വൈക്കത്ത് ജനിച്ചു. സാമൂഹ്യ പരിഷ്‌കരണപ്പോരാളിയും 'സ്വതന്ത്ര സമുദായം' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായിരുന്നു ഇ മാധവന്‍. സി കെ ഓമന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സി കെ. വിശ്വനാഥന്റെ ഭാര്യയാണ്. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു.

വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്റെയും ഫെഡറേഷന്‍ നിരോധിക്കപ്പെട്ടപ്പോള്‍ വിദ്യാഭ്യാസ അവകാശ സമ്പാദന സമിതിയുടെയും മുന്‍നിര നേതാവായി. വൈക്കം ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ആയിരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഒളിവിലായിരുന്ന നേതാക്കളുടെ സന്ദേശങ്ങള്‍ കൈമാറാനുള്ള 'ടെക്ക് ' സംവിധാനത്തിന്റെ ഭാഗമായായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം.

തുടര്‍ന്ന് കയര്‍, കര്‍ഷക, ചെത്തു തൊഴിലാളികളുടെ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് വെള്ളൂരിലെ വീട്ടില്‍ ഒളിവില്‍ക്കഴിഞ്ഞ കമ്മൂണിസ്റ്റ് നേതാക്കളായ സഖാക്കള്‍ പി. കൃഷ്ണപിള്ള, എം.എന്‍. ഗോവിന്ദന്‍ നായര്‍ , സി. അച്യുതമേനോന്‍ , പി.ടി. പുന്നൂസ്, കെ.വി. പത്രോസ്, സി.ജി. സദാശിവന്‍, കോട്ടയം ഭാസി തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയ ശിക്ഷണത്തിലൂടെ ഉറച്ച കമ്മൂണിസ്റ്റായി. വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്..1952 ല്‍ കമ്മ്യൂണിസ്റ്റ് നേതാവും വൈക്കം എം എല്‍ എ യുമായ സി കെ വിശ്വനാഥനുമായി വിവാഹിതയാകുമ്പോള്‍ ഓമന വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന നേതാക്കളിലൊരാളായിരുന്നു.

വിദ്യാഭ്യാസാനന്തരം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. അക്കാലത്ത് മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. വൈക്കം താലൂക്ക് ദേശീയ മഹിളാ സംഘം രൂപീകരിച്ച് അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1957 ല്‍ ഖാദി ബോര്‍ഡ് അംഗമായിരുന്നു. 1962 ല്‍ പാര്‍ട്ടി അനുമതിയോടെ എല്‍ഐസി ഡെവലപ്‌മെന്റ് ഓഫീസറായി ജോലി ആരംഭിച്ചു.

ഡെവലപ്‌മെന്റ് ഓഫീസര്‍മാരുടെ നാഷണല്‍ ഫെഡറേഷന്റെ ദേശീയ നേതാക്കളിലൊരാളായിരുന്നു. മരണം വരെയും കമ്മ്യൂണിസ്റ്റായി ജീവിക്കുന്നതില്‍ അഭിമാനം കൊണ്ടു. മക്കള്‍: ബീന കോമളന്‍, ബിനോയ് വിശ്വം, പരേതനായ ബിനോദ് വിശ്വം. മരുമക്കള്‍: കെ ജി കോമളന്‍, ഷൈല സി ജോര്‍ജ്ജ്, നജി കെ. സഹോദരങ്ങള്‍: സി എം തങ്കപ്പന്‍, സി കെ തുളസി, സി കെ ലില്ലി, സി കെ സാലി, സി എം ബേബി, സി എം ജോയ്.

അക്ഷരശ്ലോക സദസ്സുകളിലും കവിതാ രചനയിലും തല്‍പരയായിരുന്നു. പഴയ പടപ്പാട്ടുകള്‍ മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഗൃഹ സദസ്സുകളില്‍ ഓര്‍ത്തു ചൊല്ലുന്നതായിരുന്നു ഓമനയുടെ ശീലം.. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക