Image

പൂരപ്രേമികളെ ദു:ഖത്തിലാഴ്‌ത്തി ഗജവീരന്‍ തിരുവമ്‌ബാടി ശിവസുന്ദര്‍ ചെരിഞ്ഞു

Published on 11 March, 2018
പൂരപ്രേമികളെ  ദു:ഖത്തിലാഴ്‌ത്തി  ഗജവീരന്‍ തിരുവമ്‌ബാടി ശിവസുന്ദര്‍ ചെരിഞ്ഞു

തൃശൂര്‍: പൂരപ്രേമികളെ തീരാദു:ഖത്തിലാഴ്‌ത്തി ഗജവീരന്‍ തിരുവമ്‌ബാടി ശിവസുന്ദര്‍ ചെരിഞ്ഞു. പുലര്‍ച്ചെ മൂന്നിനായിരുന്നു ശിവസുന്ദറിന്റെ വിയോഗം. 15 വര്‍ഷത്തോളം തൃശൂര്‍ പൂരത്തില്‍ തിരുവമ്‌ബാടി വിഭാഗത്തിന്‌ വേണ്ടി തിടമ്‌ബേറ്റിയിരുന്നു. ഉച്ചയ്‌ക്ക്‌  കോടനാട്‌ കൊണ്ടുപോയി സംസ്‌കരിക്കും. എരണ്ടക്കെട്ട്‌ ബാധിച്ച്‌ കഴിഞ്ഞ രണ്ടുമാസത്തിലധികമായി ചികിത്സയിലായിരുന്നു ശിവസുന്ദര്‍.

വ്യവസായി ടിഎ സുന്ദര്‍ മേനോന്‍ 2003ലാണ്‌ ആനയെ തിരുവമ്‌ബാടി ക്ഷേത്രത്തില്‍ നടയിരുത്താന്‍ ആരംഭിച്ചത്‌. പൂക്കോട്‌ ശിവന്‍ എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്‌. പിന്നീട്‌ തിരുവമ്‌ബാടി ക്ഷേത്രത്തില്‍ നടയിരുത്തിയതോടെ തിരുവമ്‌ബാടി ശിവസുന്ദര്‍ എന്ന പേര്‌ ലഭിച്ചത്‌. ആനപ്രേമികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു ശിവസുന്ദര്‍.



അഴകളവും തലയെടുപ്പുമുള്ള ശിവസുന്ദര്‍ തൃശൂര്‍ പൂരത്തിലെ തന്നെ പ്രധാന ആകര്‍ഷണമായിരുന്നു. അതേസമയം ആനപ്രേമികളുടെ ആവശ്യം കണക്കിലെടുത്ത്‌ ക്ഷേത്രത്തില്‍ ശിവസുന്ദറിനെ പൊതുദര്‍ശനത്തിന്‌ വെച്ചിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക