Image

ബിജെപിക്കതിരെ രാജ്യസഭാ സീറ്റുകളില്‍ സഹകരിക്കാന്‍ ബിഎസ്‌പി -കോണ്‍ഗ്രസ്‌ ധാരണ

Published on 11 March, 2018
ബിജെപിക്കതിരെ  രാജ്യസഭാ സീറ്റുകളില്‍ സഹകരിക്കാന്‍ ബിഎസ്‌പി -കോണ്‍ഗ്രസ്‌ ധാരണ


ദേശീയതലത്തില്‍ ബിജെപിക്കതിരെ കൂടുതല്‍ ശക്തമായ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതായി സൂചന. ഇതിന്റെ ആദ്യപടിയായി രാജ്യസഭാ സീറ്റ്‌ വിഷയത്തില്‍ സഹകരിക്കാന്‍ ബിഎസ്‌പിയും കോണ്‍ഗ്രസ്‌ തമ്മില്‍ ധാരണയായി. ഉത്തര്‍പ്രദേശില്‍ ബിഎസ്‌പി സ്ഥാനാര്‍ത്ഥിക്കു കോണ്‍ഗ്രസ്‌ പിന്തുണ നല്‍കും. ഇതിനു പകരം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ മധ്യപ്രദേശില്‍ ബിഎസ്‌പിയും പിന്തുണയ്‌ക്കാനാണ്‌ ധാരണ.

നാളെയാണ്‌ രാജ്യത്തെ ഒഴിവുള്ള 59 രാജ്യസഭാ സീറ്റിലേക്ക്‌ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. യുപിയിലെ ഒഴിവുള്ള പത്തു രാജ്യസഭാ സീറ്റില്‍ ബിജെപിയുടെ എട്ടു സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വിജയം എളുപ്പമാണ്‌.

സമാജ്‌ വാദി പാര്‍ട്ടിയുടെ (എസ്‌പി) സ്ഥാനാര്‍ത്ഥിയും ബിഎസ്‌പിയുടെ സ്ഥാനാര്‍ത്ഥിയും ബാക്കി രണ്ടു സീറ്റുകളില്‍ മത്സരിക്കും. പക്ഷേ ബിഎസ്‌പിക്ക്‌ ഇവിടെ ജയിക്കാന്‍ തങ്ങളുടെ വോട്ടുകള്‍ക്ക്‌ പുറമെ 19 വോട്ട്‌ കൂടി വേണം. ഇതിനു വേണ്ടി എസ്‌പിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ ലോക്‌ദളിന്റെയും സഹായം തേടിയിരുന്നു. ഇവരുടെ സഹകരണത്തോടെ സ്ഥാനാര്‍ഥിയായ ഭീംറാവു അംബേദ്‌കറുടടെ ജയം ഉറപ്പിച്ചിരിക്കുകയാണ്‌ ബിഎസ്‌പി.

മധ്യപ്രദേശില്‍ ഇത്തവണ രണ്ടു രാജ്യസഭാ സീറ്റിലേക്കാണ്‌ തിരെഞ്ഞടുപ്പ്‌ നടക്കുന്നത്‌. ഇവിടെ ഒരു സീറ്റ്‌ കോണ്‍ഗ്രസ്‌ നേടുമെന്ന്‌ ഉറപ്പിച്ചിട്ടുണ്ട്‌. ഈ സീറ്റിലേക്കാണ്‌ ബിഎസ്‌പി കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുക.

അടുത്ത ലോക്‌സഭാ തിരെഞ്ഞടുപ്പ്‌ ലക്ഷ്യമിട്ട്‌ ബിജെപിയെ തോല്‍പ്പിക്കാനായി ഒളിഞ്ഞും തെളിഞ്ഞും വിവിധ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ സഹകരിക്കാന്‍ ധാരണയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക