Image

അച്ഛനെ കൊലപ്പെടുത്തിയവരോടു താനും സഹോദരിയും ക്ഷമിച്ചു: രാഹുല്‍ ഗാന്ധി

Published on 11 March, 2018
അച്ഛനെ കൊലപ്പെടുത്തിയവരോടു താനും സഹോദരിയും ക്ഷമിച്ചു: രാഹുല്‍ ഗാന്ധി

അച്ഛനെ കൊലപ്പെടുത്തിയവരോടു താനും സഹോദരിയും പൂര്‍ണ്ണമായി ക്ഷമിച്ചുവെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടത്തിയ സംവാദത്തിലായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്‌.

എല്‍ടിടിഇ തലവന്‍ പ്രഭാകരന്‍ മരിച്ചുകിടക്കുന്നതിന്റെ രംഗങ്ങള്‍ മാധ്യമങ്ങളിലൂടെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടപ്പോള്‍ ഹൃദയവേദനയുണ്ടാക്കി. അത്‌ പ്രഭാകരനെ അപമാനിക്കുന്നതിനു തുല്യമായിരുന്നു. അന്ന്‌ അയാളുടെ മക്കളെക്കുറിച്ച്‌ തനിക്ക്‌ വേദന തോന്നിയെന്ന്‌ രാഹുല്‍ പറഞ്ഞു.

മുത്തശ്ശിയും അച്ഛനും കൊലപ്പെടുമെന്ന്‌ നേരെത്ത തന്നെ അറിയമായിരുന്നു. അവര്‍ ഇരുവരും ജീവിതത്തില്‍ ആദര്‍ശങ്ങളെ മുറുക്കിപിടിച്ചിരുന്നു. ആദര്‍ശങ്ങളെ ബല്ലികഴിക്കാതെ ജീവിക്കുന്നവര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക