Image

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന്‌ ദിനകരന്‍: പ്രഖ്യാപനം 15ന്‌

Published on 11 March, 2018
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന്‌  ദിനകരന്‍: പ്രഖ്യാപനം 15ന്‌

ചെന്നൈ: നടന്മാരായ രജനികാന്തും കമലഹാസനും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചതിന്‌ പിന്നാലെ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ അനന്തരവനും ആര്‍.കെ നഗര്‍ എം.എല്‍.എയുമായ ടി.ടി.?വി.ദിനകരനും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ഈ മാസം 15ന്‌ മധുരയില്‍ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാവും. പാര്‍ട്ടി പതാകയും അന്നു പുറത്തിറക്കുമെന്ന്‌ ദിനകരന്‍ പറഞ്ഞു.

അമ്മയുടെയും (അന്തരിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത), ചിന്നമ്മയുടെയും (അഴിമതക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ശശികല) ആശീര്‍വാദത്തോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും പതാകയും മാര്‍ച്ച്‌ 15ന്‌ മധുരയിലെ മേലൂരില്‍ വച്ച്‌ പുറത്ത്‌ വിടും - ദിനകരന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

കമലഹാസന്‍ 'മക്കള്‍ നീതി മയ്യം' എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല,? രജനികാന്ത്‌ രാഷ്ട്രീയ പ്രവേശനത്തിന്‌ തയ്യാറെടുക്കുകയുമാണ്‌. ആര്‍.കെ നഗറില്‍ പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ്‌ ദിനകരന്‍ മത്സരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക