Image

നീരവ് മോഡിയില്‍ നിന്നു ധനകാര്യസെക്രട്ടറി സ്വര്‍ണ്ണബിസ്‌ക്കറ്റുകള്‍ സമ്മാനമായി നേടി, ആരോപണത്തില്‍ ഉലഞ്ഞ് കേന്ദ്രം

Published on 11 March, 2018
നീരവ് മോഡിയില്‍ നിന്നു ധനകാര്യസെക്രട്ടറി സ്വര്‍ണ്ണബിസ്‌ക്കറ്റുകള്‍ സമ്മാനമായി നേടി, ആരോപണത്തില്‍ ഉലഞ്ഞ് കേന്ദ്രം
കേന്ദ്ര ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയക്ക് വിവാദ വ്യവസായി നീരവ് മോദി സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ സമ്മാനിച്ചെന്ന് ആരോപണം. 2016 ദീപാവലിക്കാണ് 20 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് സമ്മാനമായി ലഭിച്ചതത്രേ. എന്നാല്‍ തനിക്ക് സമ്മാനം കിട്ടിയെന്ന ആദ്യം ആദിയ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് തെളിവുകള്‍ പുറത്തായതോടെ, സമ്മാനം ലഭിച്ചെന്നു സമ്മതിച്ചെങ്കിലും നീരവ് ഇതിനു പിന്നിലുണ്ടെന്നു വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ആ അജ്ഞാത സുഹൃത്ത് നീരവ് ആണെന്ന ആരോപണാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഏറ്റവും അടുപ്പക്കാരനായ ആദിയ, 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനത്തെ സംബന്ധിച്ച് അറിയാവുന്ന ചുരുക്കം വ്യക്തികളില്‍ ഒരാളായിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു തൊട്ട് മുമ്പാണ് ഏകദേശം രണ്ട് ലക്ഷം രൂപ വില മതിക്കുന്ന ബിസ്‌ക്കറ്റുകള്‍ സമ്മാനമായി ലഭിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

നിരവ് മോഡിയില്‍ നിന്നുമാണ് വിലയേറിയ സമ്മാനം ലഭിച്ചതെന്ന കാര്യം ആദിയ ഇപ്പോഴും നിഷേധിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ ഉന്നത ഉദ്യോഗസ്ഥനായ ഒരു വ്യക്തിക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിച്ചിട്ടും അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച വ്യക്തിയുടെ വ്യക്തിത്വത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നതാണ് ഏറ്റവും രസകരം. ആരോപണം ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതു സംബന്ധിച്ചു ഇതുവരെ പ്രതികരിച്ചിട്ടുമില്ല. സംഭവം നടന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും, സമ്മാനം നല്‍കിയ വ്യക്തി ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക ചോദ്യം ചെയ്യലില്‍ താന്‍ സമ്മാനം സ്വീകരിച്ചില്ല എന്ന മറുപടിയാണ് ആദിയ നല്കിയിരുന്നത്. 

ഒരു മുതിര്‍ന്ന ഗവണ്‍മെന്റ് ഓഫീസര്‍ക്കു വിലയേറിയ സമ്മാനം ലഭിക്കുന്നത് ഗൗരവതരമായ കാര്യമാണെന്നും, കേന്ദ്ര സര്‍ക്കാരിന്റെ നികുതി സംബന്ധമായ കാര്യങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ ഇടപെടുന്നതിന്റെ സൂചനയായാണ് ഇതെന്നും മുന്‍ എക്‌സ്പന്‍ഡിച്ചര്‍ സെക്രട്ടറി ഇഎസ് ശര്‍മ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇതുവരെ ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക