Image

ബി.ജെ.പി സര്‍ക്കാറിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ മുംബൈ ചെങ്കടലായി: നാളെ നിയമസഭ വളയും

Published on 11 March, 2018
ബി.ജെ.പി സര്‍ക്കാറിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ മുംബൈ ചെങ്കടലായി: നാളെ നിയമസഭ വളയും

മുംബൈ: ബി.ജെ.പി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ നടക്കുന്ന ലോങ്‌മാര്‍ച്ച്‌ മുംബൈ അതിര്‍ത്തിയിലെത്തി. സെന്‍ട്രല്‍ മുംബൈയിലെ കെ.ജെ. സോമയ്യ മൈതാനത്തെ ലക്ഷ്യമാക്കി നീങ്ങുന്നറാലിയില്‍ 50,000ത്തിലേറെ പേര്‍ നിലവില്‍ അണിനിരക്കുന്നുണ്ട്‌. അതേസമയം സമര നേതാക്കളുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു

പൊലീസ്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌. തിരക്കേറിയ ദിവസമായ തിങ്കളാഴ്‌ച റാലി കടന്നു പോകുന്നതിനാല്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമാകുമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നല്‍കിയതോടെ നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ്‌ മൈതാനത്തിനു സമീപം തടയാനാണു പൊലീസിന്റെ നീക്കം.

സി.പി.ഐ.എം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഈ മാസം ആറിനാണ്‌ ലോങ്‌മാര്‍ച്ച്‌ നാസിക്കില്‍ നിന്നുമാരംഭിച്ചത്‌. ഇന്നലെ താനെയിലായിരുന്നു അവസാനിപ്പിച്ചത്‌. സിപിഐ, പെസന്റ്‌ ആന്‍ഡ്‌ വര്‍ക്കേഴ്‌സ്‌ പാര്‍ട്ടി, ശിവസേന തുടങ്ങി നിരവധി സംഘടനകള്‍ മാര്‍ച്ചിനു പിന്തുണയുമായി രംഗത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക