Image

ആന്ധ്രായില്‍ വാഹനാപകടം, നാലു മലയാളികള്‍ മരിച്ചു

Published on 11 March, 2018
ആന്ധ്രായില്‍ വാഹനാപകടം, നാലു മലയാളികള്‍ മരിച്ചു
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് സ്വദേശികളായ ബദവീര്‍ ഘട്ടി, മഞ്ചപ്പ ഘട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തിരുപ്പതി തീര്‍ഥാടനത്തിനു പോകുകയായിരുന്ന സംഘമാണ് അപകടത്തിപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയിലെത്തിയ സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക