Image

എകെജിയുടെ കൊച്ചുമകള്‍ക്ക്‌ ജാതിമത വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്‌ പ്രണയ വിവാഹം

Published on 11 March, 2018
 എകെജിയുടെ കൊച്ചുമകള്‍ക്ക്‌ ജാതിമത വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്‌ പ്രണയ വിവാഹം


 എകെജിയുടെ കൊച്ചുമകള്‍ ദിയക്ക്‌ ജാതിമത വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്‌ പ്രണയസാഫല്യം.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയത്തിലാണ്‌കാസര്‍കോട്‌ എം.പി. പി.കരുണാകരന്റെയും ലൈലയുടെയും മകള്‍ ദിയ കരുണാകരന്‍ (20) സ്വപ്‌നം കണ്ട ജീവിതത്തിലേക്ക്‌ പ്രവേശിച്ചത്‌.  ദിയയും വയനാട്‌ പനമരത്തെ തണ്ണിയത്ത്‌ പറമ്പില്‍ ടി.പി.ഉസ്‌മാന്റെ മകന്‍ മര്‍സാദ്‌ സുഹൈല്ലുമായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും വിവാഹത്തിന്‌ സമ്മതം മൂളിയതോടെ ഇരുവരും ജീവിതത്തില്‍ ഒന്നായി.എകെ ഗോപാലന്റെയും സുശീലാ ഗോപാലന്റെയും കൊച്ചുമകളാണ്‌ ദിയ.

മര്‍സാദ്‌ റെയിവെയില്‍ ടിക്കറ്റ്‌ പരിശോധകനാണ്‌ 24 കാരനായമര്‍സാദ്‌ .  മര്‍സാദ്‌ ദിയയെ പരിചയപ്പെടുന്നത്‌ ഡിഗ്രി പഠനത്തിനു വേണ്ടിയുള്ള ട്രെയിന്‍ യാത്രയിലാണ്‌.

ഇന്നു രാവിലെ 11 കാഞ്ഞങ്ങാട്‌ ആകാശ്‌ ഓഡിറ്റോറിയത്തില്‍  സ്‌പെഷ്യല്‍ മാരേജ്‌ ആക്ട്‌ പ്രകാരമാണ്‌ വിവാഹം നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക