Image

സിജോ വടക്കന് ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ്

Published on 11 March, 2018
സിജോ വടക്കന്   ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ്
ടെക്‌സാസ് : 2017 ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് 102.3 മില്യണ്‍ ഡോളറിന്റെ ബിസിനസ് നടത്തി  സിജോ വടക്കന്‍ '2018 ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ്' കരസ്ഥമാക്കി.  

സിജോ വടക്കന്‍ സി.ഇ.ഓ ആയ ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റിക്ക് ഇത്   അര്‍ഹതക്ക് അംഗീകാരമായി. ഐ.ടി മേഖലയിലെ പുതിയ സംരംഭങ്ങള്‍ കൊണ്ട് അഭൂതവളര്‍ച്ച നേടുന്ന നഗരമാണ് ഓസ്റ്റിന്‍ . ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പുതുതായി കുടിയേറുന്ന നഗരമാണിത്. ഒരു പതിറ്റാണ്ട് മുന്‍പ് 2009 ല്‍ ആണ് സിജോ വടക്കന്‍ ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റി ഓസ്റ്റിനില്‍ ആരംഭിക്കുന്നത്. 

'സ്വന്തം വീട്' എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നസാക്ഷാല്‍ക്കാരത്തിന് മികച്ച സേവനം , അവരുടെ പണത്തിനൊത്ത മികച്ച മൂല്യമുള്ള വീടുകള്‍ നല്‍കുക, ഇടപാടുകളിലെ സുതാര്യത എന്നിവയാണ് ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റിയുടെ വളര്‍ച്ചയുടെ വിജയരഹസ്യമെന്നു സിജോ വടക്കന്‍ പറയുന്നു. കൂടാതെ ഒരിക്കല്‍ ഇടപാട് നടത്തി സംതൃപ്തരായ കുടുംബങ്ങളുടെ പിന്തുണയില്‍ ആണ് കൂടുതല്‍ പുതിയ ബിസിനസ് ലഭിക്കുന്നത് എന്നത് തങ്ങള്‍ക്ക് അഭിമാനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സത്യസന്ധത, സമഗ്രത, ആത്മാര്‍ത്ഥത ' ഇതാണ് ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റിയുടെമുഖമുദ്ര.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ സ്വീകാര്യതയും , വിജയവും സിജോ വടക്കനെ ബിസിനസ്സില്‍ വൈവിധ്യവല്കരണത്തിന്റെ പാതയിലേക്ക് നയിച്ചു . റിയല്‍ എസ്റ്റേറ്റ്, ഡെവലപ്മെന്റ്, കണ്‍സ്ട്രക്ഷന്‍, മാനേജ്മെന്റ്, ട്രേഡിംഗ് & ട്രാവല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സാന്നിധ്യമായി 'ട്രിനിറ്റി ഗ്രൂപ്പ് ' എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. വളര്‍ന്നു പന്തലിച്ച ട്രിനിറ്റി ഗ്രൂപ്പിന്റെ വിറ്റുവരവ് 2017 ല്‍ 210 ദശലക്ഷം ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ട്രിനിറ്റി ഗ്രൂപ്പ് ഫ്ളേഴ്സ് ടി.വി യുഎസ്എയില്‍ പങ്കാളികളായി ദൃശ്യമാധ്യമരംഗത്തേക്കും കടന്നെത്തി . അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കുറിച്ച് രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച ' നാഫ ഫിലിം അവാര്‍ഡ് ' (നോര്‍ത്ത് അമേരിക്കന്‍ ഫിലിം ) സംഘടിപ്പിക്കുന്ന നാഫ ടീം സി.ഇ.ഓ കൂടിയാണ് സിജോ വടക്കന്‍.

റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രൊഫണലിസവും, കൂടുതല്‍ ഇടപാടുകളും നിലനിര്‍ത്തുന്ന സിജോ വടക്കന് 2016, 2017, 2018 വര്‍ഷങ്ങളില്‍ 'പ്ലാറ്റിനം ടോപ്പ് 50 റിയല്‍റ്റര്‍' പുരസ്‌കാരം തുടര്‍ച്ചയായി ലഭിച്ചു വരുന്നു.

14 വര്‍ഷം മുന്‍പ് അമേരിക്കയിലെത്തി കഠിനാധ്വാനവും അര്‍പ്പണമനോഭാവവും കൊണ്ട് വിജയം വരിച്ച സിജോ സാമുഹ്യസേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അതിനു വേണ്ടിയാണ് ട്രിനിറ്റി ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനക്ക് രൂപം നല്‍കിയത് . അമേരിക്ക, എത്യോപിയ ഛത്തിസ്ഗഢ് എന്നിവടങ്ങിലും, കേരളത്തിലും വിവിധ ജീവകാരുണ്യ പദ്ധതികള്‍ ട്രിനിറ്റി ഫൗണ്ടേഷന്‍ ഏറ്റെടുത്തു നടത്തുന്നുണ്ട് .

തൃശ്ശൂര്‍ മാള സ്വദേശിയാണ് സിജോ വടക്കന്‍. ഭാര്യ: ലിറ്റി വടക്കന്‍ . മക്കള്‍ അലന്‍, ആന്‍ 
സിജോ വടക്കന്   ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ് സിജോ വടക്കന്   ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക