Image

കേരളത്തിലെ ക്രൈസ്തവസഭകളുടെ നാരായവേരിന് രോഗം; സമ്പത്തിന്റെ കുമിഞ്ഞ് കൂടലാണ് മുഖ്യ കാരണം

Published on 11 March, 2018
കേരളത്തിലെ ക്രൈസ്തവസഭകളുടെ നാരായവേരിന് രോഗം; സമ്പത്തിന്റെ കുമിഞ്ഞ് കൂടലാണ് മുഖ്യ കാരണം
കേരളത്തിലെ ക്രൈസ്തവസഭകളുടെ നാരായവേരിന് രോഗം ബാധിച്ചു; സമ്പത്തിന്റെ കുമിഞ്ഞ് കൂടലാണ് കേരള സഭകളിലെ പ്രശ്നങ്ങള്‍ക്ക് മുഖ്യ കാരണം: ഗൗരവമേറിയ ചിന്തയുമായി ഫാ. മാത്യൂ മണവത്ത്

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോട്ടയം: കേരളത്തിലെ ക്രൈസ്തവസഭകളുടെ നാരായവേരിന് രോഗം ബാധിച്ചു
തുടങ്ങിയിരിക്കുന്നു. ഈ നിലയില്‍ പോയാല്‍ അഞ്ചു് വര്‍ഷത്തിനകം ഉണങ്ങാന്‍ തുടങ്ങും. ഇരുപത് ഇരുപത്തഞ്ചു് വര്‍ഷങ്ങള്‍ കൊണ്ട് പിഴുതു മറിയപ്പെടും..

യൂറോപ്പിലും, മദ്ധ്യ പൗരസ്ത്യദേശത്തും സംഭവിച്ചത് തന്നെ ഇവിടെയും ഉണ്ടാകും. ഇതിന് കത്തോലിക്കാ, യാക്കോബായ, മാര്‍ത്തോമ്മാ, ഓര്‍ത്തഡോക്സ് വ്യത്യാസമുണ്ടാകില്ല.

സമ്പത്തിന്റെ കുമിഞ്ഞ് കൂടലാണ് കേരള സഭകളിലെ പ്രശ്നങ്ങള്‍ക്ക്
മുഖ്യ കാരണം.. അതില്‍ ആധിപത്യം ലഭിക്കാനും അതുപയോഗിച്ച് സ്വന്ത സ്ഥാനമാനങ്ങകളും , അധികാരങ്ങളും ഉറപ്പാക്കാനുള്ള പടപ്പുറപ്പാട് തലങ്ങും വിലങ്ങും കാണുന്നു..

സമ്പത്ത് ഏത് രാജ്യങ്ങളില്‍ ആയാലും ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിക്കപ്പെടുകയും ഭൂരിപക്ഷം ദരിദ്രന്മാരും എങ്കില്‍ അവിടെ കലാപങ്ങള്‍ ഉണ്ടാകും.. അടിച്ചമര്‍ത്തലുകള്‍ അണ പൊട്ടിയ പോരാട്ടങ്ങളായി മാറും. രാജ്യം നശിക്കും.. ഈ സമാനത സഭകള്‍ക്കും ബാധകമല്ലേ?

പണ്ടു് മിഷനറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ പുത്തന്‍ പ്രകാശമായിരുന്നു.. സമ്പത്ത് സ്വരൂപിക്കുകയല്ല മറിച്ച് സേവനമായിരുന്നു ലക്ഷ്യം.. ഈ ചുവട് പിടിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യപാദം മുതല്‍ കത്തോലിക്കാ സഭയും, പരുമല തിരുമേനിയുടെ കാലം മുതല്‍ ചെറിയ നിലയില്‍
യാക്കോബായക്കാരും പ്രവര്‍ത്തിച്ചിരുന്നു... ഇന്ന് എല്ലാ സഭകളും സമ്പത്തിന്റെ കൂടാരമായി മാറി. സമ്പത്തുള്ള പള്ളികള്‍ പിടിച്ചെടുക്കാന്‍ പ്രഗത്ഭരായ നിയമ പണ്ഡിതരുടെ പാനലുമായി ഓര്‍ത്തഡോക്സ് സഭ രംഗത്ത് വന്നതിന്റെ കാരണവും മറ്റൊന്നല്ല.. ഈ സമ്പത്ത് തന്നെ ഈ സഭകളെ നശിപ്പിക്കും.. :

കേരളത്തിലെ വിദ്യാഭ്യാസ പുരേഗതിയില്‍ നിര്‍ണ്ണായകമായ സ്ഥാനം ്രൈകസ്തവ സഭകള്‍ക്ക് ഉണ്ട്. ഇന്ന് സ്വന്ത സ്വന്തസഭയിലെ എല്ലാവര്‍ക്കും ഈ നാട്ടില്‍ തന്നെ തൊഴില്‍ കൊടുത്ത് തീറ്റിപ്പോറ്റാനുള്ള കഴിവും ഈ സഭകള്‍ക്ക് ഉണ്ട്. ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഇരട്ടി ശക്തിയോടെ ഈ ലക്ഷ്യം നേടാന്‍ സാധിക്കും. ഇന്ന് ചില കച്ചവടമല്ലാതെ സമുദായത്തിലെ താഴെ തട്ട് തുടങ്ങി
സകലര്‍ക്കും പ്രയോജനവും ജീവിത മാര്‍ഗ്ഗവും കൊടുക്കുന്ന ഒരു പദ്ധതിയും സഭകള്‍ ചെയ്യുന്നില്ല.. അവരെ ഒട്ടും പരിഗണിക്കുന്നുമില്ല.

ശക്തിയും പണവും ഇല്ലാഞ്ഞിട്ടല്ല.. ക്രൈസ്തവ
മൂല്യബോധം നഷ്ടപ്പെട്ടതാണ് പ്രശ്നം. മറിച്ച് ഈ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കേരള ഗവണ്മെന്റിനു പോലും മാതൃക ആകുവാന്‍ കഴിയുമായിരുന്നു.

പക്ഷേ സമ്പത്തും മാനവശേഷിയും ദുര്‍വിനയോഗം ചെയ്യപ്പെടുകയാണ്. ചില പുരോഹിതരിലും, ഉന്നത വ്യക്തികളുടെ സ്വാധീനത്തിലും ഈ വിഭവങ്ങള്‍ സഭാ കേസുകള്‍ക്കും, മറ്റ് കോക്കസ്സ്
പ്രവര്‍ത്തനങ്ങള്‍ക്കും വിനയോഗിക്കപ്പെടുന്നു..

പുരോഹിതസ്ഥാനികളെക്കാള്‍ വിശുദ്ധരും വിദ്വേഷമില്ലാത്തവരും സാധാരണ ജനങ്ങള്‍ ആണ് എന്ന സത്യം ഒരു പച്ച പരമാര്‍ത്ഥമാണ്. പുരോഹിതസ്ഥാനികളിലും പ്രകാശം പരത്തുന്ന കുറെ നല്ല ആളുകള്‍ ഉണ്ട്.. ളോഹ ഇട്ടവര്‍ തെരുവിലേക്ക്, ഇറങ്ങിയതോ, ഇറങ്ങാന്‍ നിര്‍ബദ്ധിക്കപ്പെട്ടതോ?

മാര്‍പാപ്പ, പാത്രിയര്‍ക്കീസ് ബാവാ, മേജര്‍ ആര്‍ച്ച് ബിഷപ്പ്, കാതോലിക്കാ ബാവാ, വലിയ മെത്രാപ്പോലീത്ത തുടങ്ങിയ സ്ഥാനങ്ങള്‍ ബഹുമാനപൂര്‍വ്വം സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ അതിന്റെ വില അത്ര പെട്ടെന്ന് നമുക്ക് മനസ്സിലാകില്ല.. അത് അപഹാസ്യമായി ചവുട്ടി താഴ്ത്തപ്പെട്ടു നശിച്ചു കഴിയുമ്പോള്‍ ചിന്തിച്ചിട്ടു പ്രയോജനവും ഇല്ല..

ഇന്ന് ഈ സ്ഥാനകള്‍ എത്ര അപഹസിക്കപ്പെടുന്നു.. സമൂഹത്തിന്റെ കെട്ടുറപ്പിന് മതം വലിയ പങ്ക് വഹിക്കുന്നുണ്ട്. ക്രൈസ്തവ സഭ പ്രത്യേകിച്ചും. സ്ഥാനത്ത് ഇരിക്കുന്നവരും അത് മറന്ന് പറയുകയോ പ്രവര്‍ത്തിക്കുകയോ അരുത്. നാളെ നിങ്ങളെ നാശത്തിന്റെ വക്താക്കളായി ചരിത്രം വിധിയെഴുതാന്‍ ഇടയാകാതിരിക്കും. ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രം.
എല്ലാം നഷ്ടപ്പെടുത്തി ഒരിക്കല്‍ ഒന്നിച്ച് ഒരു പൊതു ശത്രുവിനെ നേരിടാന്‍ കെട്ടിപ്പിടിച്ച് കുരിശും ചുമന്ന് ഒരൊറ്റ പ്ലാറ്റ്ഫോമില്‍' ഇന്ന് കടിച്ചുകീറുന്നവര്‍ അന്ന് വരും.. അന്ന് എല്ലാം നഷ്ടപ്പെട്ടിരിക്കും.
കുറെ പാവങ്ങള്‍, സാധാരണ ജനങ്ങളും സാധാരണ പുരോഹിതരും ഒഴികെ..

ഈ ലേഖനം 296 Share പിന്നിടുമ്പോള്‍, ഓര്‍മ്മിപ്പിക്കട്ടെ ഒരു shared post ലും എനിക്ക് commet ന് മറുപടി എഴുതാന്‍ അവസരം കിട്ടില്ല. അവ ഞാന്‍ കാണകയും അസാധ്യമാണ്
ഇതാ ഒറ്റ മറുപടി

' നടന്നു വരുമ്പോള്‍ ഒന്നു പുറകോട്ട് നോക്കി ഈ പോക്ക് ശരിയല്ല എന്ന് പറഞ്ഞാല്‍ തെറ്റാണോ? നിങ്ങളും ഈ കൂട്ടത്തിലില്ലേ എന്നു ചോദിച്ചാല്‍ എന്തു ചെയ്യും.? ആരെങ്കിലും ചോദിക്കണ്ടേ?
എങ്കിലെ തിരുത്തുവാന്‍ ഒരു ചിന്ത എങ്കിലും വേണ്ടപ്പെട്ടവര്‍ക്ക് ഉണ്ടാകുകയുള്ളു..'

മണവത്തച്ചന്‍
മണര്‍കാട് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക