Image

തുഷാറിനെ ഒഴിവാക്കി, കേരളത്തില്‍ നിന്നു മുരളീധരന്‍ രാജ്യസഭയിലേക്ക്, ബിഡിജെഎസിനു കടിച്ചതുമില്ല പിടിച്ചതുമില്ല

Published on 11 March, 2018
തുഷാറിനെ ഒഴിവാക്കി, കേരളത്തില്‍ നിന്നു മുരളീധരന്‍ രാജ്യസഭയിലേക്ക്, ബിഡിജെഎസിനു കടിച്ചതുമില്ല പിടിച്ചതുമില്ല
രാജ്യസഭ സീറ്റ് നല്‍കിയില്ലെങ്കില്‍ എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുമെന്ന ബിഡിജെഎസിന്റെ ഭീഷണിയെപ്രതി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി തുഷാര്‍ വെള്ളാപ്പള്ളിയെ ഒഴിവാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് തുഷാറിനെ ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് എത്തിക്കാമെന്നു കഴിഞ്ഞയാഴ്ച ബിഡിജെഎസിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നും വെള്ളാപ്പള്ളി നടേശന്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലയ്ക്കു പ്രസ്താവനകള്‍ ഇറക്കിയതാണ് അമിത് ഷായെ ചൊടിപ്പിച്ചത്. ഇതോടെ, വി. മുരളീധരനെ തിരക്കിട്ട് വിളിപ്പിച്ച് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. മുന്നണി മര്യാദകള്‍ പാലിക്കാന്‍ പഠിച്ചതിനു ശേഷം സ്ഥാനമാനങ്ങളെക്കുറിച്ച് ആലോചിക്കാമെന്നു അമിഷ് ഷാ തുഷാറിനെ അറിയിച്ചതായി വിവരമുണ്ട്. ഈ നിലയ്ക്ക് ബിഡിജെഎസ്-എന്‍ഡിഎ സഖ്യം അവസാനിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം വൈകാതെ വരുമെന്നാണ് വിവരം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇതോടെ ബിഡിജെഎസ് നിര്‍ണായകമാവും.

വി. മുരളീധരന്‍ മഹരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലെത്തുക. കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ ബിജെപി അംഗമായാണ് മുരളീധരന്‍ രാജ്യസഭയിലേക്ക് എത്തുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും നടന്‍ സുരേഷ് ഗോപിയും ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് എത്തിയിരുന്നു. 18 രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ ബിജെപി പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ പാര്‍ട്ടിയുടെ ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹറാവു ഉള്‍പ്പെടെ എട്ടു പേര്‍ പുതുമുഖങ്ങളാണ്. ഉത്തര്‍പ്രദേശില്‍നിന്നാണ് ജി.വി.എല്‍ നരസിംഹറാവു മത്സരിക്കുന്നത്. എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിനെ കര്‍ണാടകയില്‍നിന്നും വീണ്ടും മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തുഷാറിനെ ഒഴിവാക്കിയതോടെ, എന്ത് രാഷ്ട്രീയ നിലപാടാണ് ഇനി സ്വീകരിക്കേണ്ടത് എന്നതു സംബന്ധിച്ച് തിരക്കിട്ട ആലോചനകള്‍ ബിഡിജെഎസ് ആസ്ഥാനത്ത് നടക്കുന്നുണ്ട്. എന്‍ഡിഎ തങ്ങളെ അപമാനിച്ചു എന്ന തരത്തിലാണ് ബിഡിജെഎസ് നേതാക്കള്‍ സംഭവത്തോടു പ്രതികരിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ ബിജെപി ബാന്ധവം അവസാനിപ്പിക്കുകയും ഇടതു-വലതു മുന്നണികളെ ശരണം പ്രാപിക്കുക മാത്രമാണ് ഇനി ബിഡിജെഎസിനു മുന്നിലുള്ള വഴി.
തുഷാറിനെ ഒഴിവാക്കി, കേരളത്തില്‍ നിന്നു മുരളീധരന്‍ രാജ്യസഭയിലേക്ക്, ബിഡിജെഎസിനു കടിച്ചതുമില്ല പിടിച്ചതുമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക