Image

ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ പ്രീ മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 11 March, 2018
ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ പ്രീ മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു
ചിക്കാഗോ: സെന്റ് തോമസ്സ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് മാര്‍ച്ച് രണ്ടു മുതല്‍ നാലു വരെ ത്രിദിന പ്രീ മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു.

വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് കോഴ്‌സ് സംഘടിപ്പിച്ചത്. വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 40ലധികം യുവജനങ്ങള്‍ പങ്കെടുത്ത ഈ പ്രോഗ്രാമിന് ക്‌നാനായ റീജിയണി ലെ ഫാമിലി കമ്മീഷനാണ് നേതൃത്വം നല്‍കിയത്.ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ , റവ.ഫാദര്‍ എബ്രഹാം മുത്തോലത്ത്, റവ.ഫാദര്‍ പോള്‍ ചാലിശ്ശേരി,ബെന്നി കാഞ്ഞിരപ്പാറ, ടോം മൂലയില്‍ ,ഡോക്ടര്‍ അജിമോള്‍ പുത്തന്‍പുരയില്‍ ,ജോണി തെക്കേപറമ്പില്‍ ,ആന്‍സി ചേലയ്ക്കല്‍, ജോസഫ് &ഷൈനി വിരുത്തിക്കുളങ്ങര, ജിന്‍സ് & ഷീന പുത്തന്‍പുരയില്‍, ജയ കുളങ്ങര, ടോണി പുല്ലാപ്പള്ളി എന്നിവര്‍ വിവിധ വിഷയങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അമേരിക്കയിലോ ഇന്ത്യയിലോ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവവന്‍ ക്‌നാനായ കത്തോലിക്കരായ യുവജനങ്ങളും കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് മോണ്‍.തോമസ് മുളവനാല്‍ അറിയിച്ചു.

ക്‌നാനായ റീജിയണിലെ അടുത്ത് പ്രീ മാര്യേജ് കോഴ്‌സ് ജൂണ്‍ 15 മുതല്‍ 17 വരെ ഹൂസ്റ്റണ്‍ സെ.മേരീസ് ദൈവാലയത്തില്‍ വച്ചും ഒക്ടോബര്‍ 19 മുതല്‍ 21 വരെ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ വച്ചും നടത്തപ്പെടുന്നതാണ്. പ്രീ മാര്യേജ് കോഴ്‌സ് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പരില്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ ടോണി പുല്ലാപ്പള്ളി യുമായി ബന്ധപ്പെടേണ്ടതാണ്. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി ആര്‍ ഒ) അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക