Image

ഡീല്‍മേക്കര്‍ക്ക് മറ്റൊരു അഗ്നിപരീക്ഷ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 12 March, 2018
ഡീല്‍മേക്കര്‍ക്ക് മറ്റൊരു അഗ്നിപരീക്ഷ (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: താന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഡീല്‍ മേക്കര്‍ തന്റെ പിതാവ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പാണെന്ന് മകള്‍ ഇവാങ്ക പറയാറുണ്ട്. ട്രമ്പിന്റെ ഡീല്‍ മേക്കിംഗ് വൈഭവം പല തവണ പരീക്ഷിക്കപ്പെട്ടു. സ്വന്തം പാര്‍ട്ടിയിലെ വലിയ നേതാക്കളുടെ വലിയ പിന്തുണ ഇല്ലാതെ പ്രൈമറികളും പ്രസിഡന്റ് തിരഞ്ഞെടുപ്പും ജയിച്ച ട്രമ്പിന് ന്യായമായും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടായി. അഗ്നിപരീക്ഷകളില്‍ ചിലതില്‍ വിജയിച്ചു, മറ്റു ചിലതില്‍ പരാജയപ്പെട്ടു എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട് കാര്‍ഡ്.
വടക്കന്‍ കൊറിയയ്‌ക്കെതിരെ സാംഗ്ഷനുകളും (വാണിജ്യ നിരോധനങ്ങളും)അന്യോന്യം ആണവായുധ ഭീഷണികളും നിലനില്‍ക്കുമ്പോള്‍ ട്രമ്പും നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി സന്ധി സംഭാഷണം നടക്കുവാന്‍ പോകുന്നു എന്ന വാര്‍ത്ത അമ്പരിപ്പിക്കുന്നതായിരുന്നു. അടുത്ത ദിവസം തന്നെ ഈ കൂടിക്കാഴ്ച നടക്കുമോ എന്ന സംശയവും പുറത്തുവന്നു.

എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ട്രമ്പിന്റെ ആശ്വാസകരമായ ട്വീറ്റ് ഉണ്ടായി. ആണവ പരീക്ഷണങ്ങള്‍ തല്‍ക്കാലത്തേയ്ക്ക് നിറുത്തി വയ്ക്കുവാന്‍ തയ്യാറാണെന്ന നോര്‍ത്ത് കൊറിയയുടെ വാഗ്ദാനം പാലിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി ട്രമ്പ് പറഞ്ഞു. മെയ്യില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് താന്‍ ഒരുങ്ങുന്നതായി ട്രമ്പ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നവംബറിന് ശേഷം ആണവപരീക്ഷണങ്ങളില്‍ നിന്ന് നോര്‍ത്ത് കൊറിയ വിട്ടുനില്‍ക്കുകയാണെന്നും ട്രമ്പിന്റെ ട്വീറ്റ് പറഞ്ഞു.

നോര്‍ത്ത് കൊറിയയില്‍ സന്ധിസംഭാഷണം നടത്തി മടങ്ങിയെത്തിയ സൗത്ത് കൊറിയന്‍ നേതാക്കളോട് കിമ്മുമായി സന്ധിസംഭാഷണത്തിന് ട്രമ്പ് അറിയിച്ചത് ലോകം അവിശ്വസനീയതയോടെയാണ് അറിഞ്ഞത്.

നയതന്ത്ര ചര്‍ച്ചകളിലൂടെ ഒരു പരിഹാരം കാണാനുള്ള തന്റെ ശ്രമത്തെ ചൈനീസ് പ്രസിഡന്റ്  ക്‌സി ജില്‍വിംഗും ജാപ്പനീസ് പ്രൈംമിനിസ്റ്റര്‍ ഷിന്‍സോ ഏബും സ്വാഗതം ചെയ്തതായി ട്രമ്പ് പറഞ്ഞു. കിമ്മിന്റെ ക്ഷണം സ്വീകരിച്ചതിന് ശേഷം ട്രമ്പ് ചൈനീസ്, ജാപ്പനീസ് നേതാക്കളുമായി ചര്‍ച്ച നടത്തി.

നോര്‍ത്ത് കൊറിയയുടെ വലിയ സഖ്യകക്ഷിയായ ചൈന വളരെ സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. നോര്‍ത്ത് കൊറിയ ആണവ പരീക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാപ്പനീസ് പ്രാധാനമന്ത്രിയുമായി വാണിജ്യ ഇടപാടുകളില്‍ നിലനില്‍ക്കുന്ന അമേരിക്കയ്ക്ക് അനുകൂലമല്ലാത്ത അന്തരം കുറയ്ക്കുന്നതിനെകുറിച്ചും സംസാരിച്ചിട്ടുണ്ട്. എല്ലാറ്റിനും ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നു, ട്രമ്പ് പറയുന്നു.

മെയ് യില്‍ നടക്കുവാന്‍ സാധ്യതയുള്ള ട്രമ്പ്-കിം കൂടിക്കാഴ്ച എവിടെ, എങ്ങനെ നടത്താം എന്നാലോചിക്കുകയാണ് ട്രമ്പ് ഭരണത്തിലെ ഉന്നതാധികാരികള്‍. ഒരു സീനിയര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നയതന്ത്ര പ്രതിനിധി പറഞ്ഞത് നോര്‍ത്ത് കൊറിയയ്ക്കും സൗത്ത് കൊറിയയ്ക്കും ഇടയിലുള്ള ഡീ മിലിട്ടറൈസ്ഡ് സോണിലെ കോണ്‍ഫറന്‍സ് ബില്‍ഡിംഗയായ പീസ് ഹൗസില്‍ കൂടിക്കാഴ്ച നടക്കാന്‍ സാധ്യത ഉണ്ടെന്നാണ്. അമേരിക്കയെ ലക്ഷ്യമാക്കി നോര്‍ത്ത് കൊറിയയും നോര്‍ത്ത് കൊറിയയെ ലക്ഷ്യമാക്കി അമേരിക്കയും മിസൈലുകള്‍ തൊടുത്തുവിടും എന്ന് ഭീഷണി ഉയര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച ആശ്വാസകരമായ മാറ്റ് അവിശ്വസനീയമാണ്. സൗത്ത് കൊറിയയെയും ചൈനയെയും ജപ്പാനെയും ഉള്‍പ്പെടുത്തി നടത്തിയ നീക്കങ്ങളാണ് ഫലം കണ്ടത്.

ട്രമ്പിന്റെ ഡീല്‍മേക്കിംഗ് അവസാന റൗണ്ടില്‍ വിജയിക്കുമോ എന്നറിയില്ല. നോര്‍ത്ത് കൊറിയയുമായി ഇതുവരെ നേരിട്ട് ബന്ധം സ്ഥാപിച്ച് കൂടിക്കാഴ്ചയുടെ സന്നദ്ധത ഉറപ്പുവരുത്തിയിട്ടല്ല എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കിം തന്റെ മനസ്സ് എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്നും ന്യൂക്ലിയര്‍, മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

വടക്കന്‍ കൊറിയയില്‍ റെയില്‍വെ സ്റ്റേഷനുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും വലിയ വിഷ്വല്‍ ഡിസ്‌പ്ലേകള്‍ തങ്ങളുടെ നേതാവ് കിമ്മിനൊപ്പം ട്രമ്പിനെയും കാണിക്കുന്നു.

ഡീല്‍മേക്കര്‍ക്ക് മറ്റൊരു അഗ്നിപരീക്ഷ (ഏബ്രഹാം തോമസ്)
Join WhatsApp News
Anthappan 2018-03-12 12:32:32
He doesn't know how to deal 
But he knows how to steal 
He disrupts 
He bankrupts 
His life is built on lies 
And he will do it until he dies 
He takes advantage of ignorant
But what we can do if people are ignorant?
He cheats women
And that for him is common 
All his inequity are coming back 
Just like Stormy Daniel's coming back 
He tells one thing 
And do another thing 
Dictators are his inspiration 
And he wants to be one and destroy this nation. 

Dallas ANNA 2018-03-12 13:26:36
The best deal he made is paid 130000 as hush money to a porn star few days before the election, now the porn star filed a lawsuit which will bring him down
Democrat 2018-03-12 16:21:41
Our national security is at risk. Trump denies it, and he is blocking the investigation at every turn. The House and Senate must immediately convene hearings to determine if he is fit for office. Contact your representatives and senators today. Enough!
News @4 PM 2018-03-12 16:11:16

Former Russian spy was poisoned by Nerve gas and British PM blames Russia- but trump is silent.

Trump backs away from gun control as usual.

Putin blames Jews for messing up 2016 US election- but trump is silent.

Expert say the new budget is a mess, missing many things, needs to be fixed.

Austin TX blasts are hate crime, both cases blacks are the victim.

Macy’s customer harasses 2 women for being Muslim.

Trump went to campaign for republican candidate in PA. but spoke  about himself.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക