Image

താമരശേരി ചുരത്തില്‍ 300ഓളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍

Published on 12 March, 2018
താമരശേരി ചുരത്തില്‍ 300ഓളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍


താമരശേരി: ചുരത്തിലെ റോഡരികിലെ കാട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എട്ടാം വളവിനു സമീപം തകരപ്പാടിയിലാണ്‌ മൂന്നുറോളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌. വിരിഞ്ഞ്‌ ഏതാനും ദിവസം മാത്രം പ്രായമുള്ള ഇവയെ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ്‌ കണ്ടെത്തിയത്‌.

 ചത്തവയും ജീവനുള്ളവയും കൂട്ടത്തില്‍ ഉണ്ടായിരുന്നു. നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തിരുന്നു. ഉപേക്ഷിച്ച ശേഷം വെയില്‍കൊണ്ടാണ്‌ ഇവ ചത്തുപോയതെന്ന്‌ കരുതുന്നു.
 ആരാണ്‌ കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതെന്ന്‌ വ്യക്തമല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക