Image

കേരള തീരത്ത്‌ കാറ്റിനും മഴക്കും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്‌

Published on 12 March, 2018
കേരള തീരത്ത്‌ കാറ്റിനും മഴക്കും സാധ്യത,  ജാഗ്രതാ  മുന്നറിയിപ്പ്‌

തിരുവനന്തപുരം: കന്യാകുമാരിക്ക്‌ തെക്ക്‌ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ കേരളത്തിന്റെ തെക്കന്‍ തീരങ്ങളിലും കന്യാകുമാരി മേഖലയിലും ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.

മാര്‍ച്ച്‌ 14 ബുധനാഴ്‌ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക