Image

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒന്നാം പ്രതി; ഭൂമിയിടപാട് മറ്റൊരു കോടതിതര്‍ക്കമായി മാറുന്നു

Published on 12 March, 2018
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒന്നാം പ്രതി; ഭൂമിയിടപാട് മറ്റൊരു കോടതിതര്‍ക്കമായി മാറുന്നു
അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ശനനടപടികളുമായി പോലീസ് മുന്നോട്ട്. കേസ് പരിഗണിക്കുന്ന സിംഗിള്‍ ബഞ്ചിനെതിരേ  കര്‍ദ്ദിനാളും  ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചതോടെ , ഭൂമിയിടപാട് മറ്റൊരു കോടതിതര്‍ക്കമായി മാറുന്നു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പോലീസ് ഇന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ മറ്റു നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിശ്വാസവഞ്ചന, ഗൂഢാലോചന എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. അറസ്റ്റ് ഉണ്ടായാല്‍ വിചാരണ കൂടാതെ ജയിലില്‍ കിടക്കേണ്ടി വരുമെന്നതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. കേരളത്തിലെ ക്രൈസ്തവ പുരോഹിതിനെതിരേ ഇത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ കെസിബിസിയും ഉന്നത വൈദിക സമിതിയും ശനിയാഴ്ച വരെ ശ്രമിച്ചിരുന്നുവെങ്കിലും കാര്യമായ പുരോഗമനം ഉണ്ടായിരുന്നില്ല.

അതിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമാണ് കര്‍ദ്ദിനാള്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. 

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഒന്നാം പ്രതി. പ്രൊക്യുറേറ്റര്‍ ആയിരുന്ന ഫാ. ജോഷി പുതുവ രണ്ടാം പ്രതിയും ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ മൂന്നാം പ്രതിയും ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് നാലാം പ്രതിയുമാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്നും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി. അതിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കി. സിഗിംള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കാനോന്‍ നിയമപ്രകാരമാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഈ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ഈ ഹര്‍ജിയില്‍ തീരുമാനം വന്ന ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രല്‍ സിഐ അനന്ത് ലാല്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക