Image

ഇലക്ട്രിക്ക് കാര്‍ വാങ്ങാന്‍ വന്‍ ഡിസ്‌ക്കൗണ്ട്

ജോര്‍ജ് തുമ്പയില്‍ Published on 12 March, 2018
ഇലക്ട്രിക്ക് കാര്‍ വാങ്ങാന്‍ വന്‍ ഡിസ്‌ക്കൗണ്ട്
ന്യൂയോര്‍ക്ക്: ഇലക്ട്രിക്ക് കാറുകള്‍ വാങ്ങാന്‍ വന്‍ ഡിസ്‌ക്കൗണ്ട്. എല്ലാ കമ്പനികളുടെയും വാഹനത്തിന് ഈ സൗജന്യമില്ല. മറിച്ച് പിഎസ്ഇ ആന്‍ഡ് ജി കസ്റ്റമര്‍ ആണെങ്കില്‍ ബിഎംഡബ്ല്യൂ ഐ3 എന്ന ഇലക്ട്രിക്ക് കാര്‍ വാങ്ങുമ്പോള്‍ പതിനായിരം ഡോളറിന്റെ വിലക്കുറവ് ലഭിക്കും. ഇതിനു പുറമേ മറ്റ് അനേകം ഇളവുകളും. 

വാഹനത്തിന് 44,450 ഡോളറാണ് അടിസ്ഥാന വില. എന്നാല്‍ ഇപ്പോഴത്തെ റിബേറ്റ് ഉപയോഗിച്ചാല്‍ വില 34,450 മാത്രം. 2017-2018 ഐ 3 ഇലക്ട്രിക്ക് കാര്‍ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്ന ഈ വിലക്കുറവ് ഏപ്രില്‍ 30 വരെയുണ്ട്. പതിനായിരം ഡോളറിന്റെ മാത്രമല്ല, ഇലക്ട്രിക്ക് കാറുകള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഫെഡറല്‍ ടാക്‌സ് ക്രെഡിറ്റായ 7500 ഡോളര്‍ കൂടി ഇളവായി ഉപയോക്താവിനു ലഭിക്കും. അതോടെ, കാറിനു നല്‍കേണ്ട വില 26,950 ഡോളര്‍ മാത്രമാണ്. പുറമേ, സംസ്ഥാനങ്ങള്‍ നല്‍കുന്ന നികുതി ഇളവ് കൂടി പരിഗണിച്ചാല്‍ ഇലക്ട്രിക്ക് കാര്‍ വാങ്ങുന്നത് എന്തു കൊണ്ടും ലാഭകരമാണെന്നു ഉപയോക്താക്കള്‍ സമ്മതിക്കുന്നു. 

ഇലക്ട്രിക്ക് കാറുകള്‍ക്ക് ന്യൂജേഴ്‌സി പോലെയുള്ള സംസ്ഥാനങ്ങളില്‍ സെയില്‍ ടാക്‌സ് ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക്ക് കാറുകള്‍ പരിസ്ഥിതിക്ക് ദോഷകരമാവുന്നില്ലെന്നും അതു കൊണ്ടു തന്നെ ഇത്തരം കാറുകളെ കൂടുതലായി പ്രൊമോട്ട് ചെയ്യാന്‍ സംസ്ഥാനവും തയ്യാറാവുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്‌കീമുകള്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറായതെന്നു പിഎസ്ഇ ആന്‍ഡ് ജി വക്താവ് പോള്‍ റോസന്‍ഗ്രെന്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം നിസാനും സമാനമായി ഓഫര്‍ നല്‍കിയിരുന്നു.

ഇലക്ട്രിക്ക് കാര്‍ വാങ്ങാന്‍ വന്‍ ഡിസ്‌ക്കൗണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക