Image

ജഗതി ശ്രീകുമാറിനെ വെന്‍റിലേറ്ററില്‍നിന്ന്‌ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഡോക്‌ടര്‍മാര്‍

Published on 19 March, 2012
ജഗതി ശ്രീകുമാറിനെ വെന്‍റിലേറ്ററില്‍നിന്ന്‌ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഡോക്‌ടര്‍മാര്‍
കോഴിക്കോട്‌: വാഹനാപകടത്തില്‍ പരിക്കേറ്റ്‌ മിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വെന്‍റിലേറ്ററില്‍നിന്ന്‌ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വെന്‍റിലേറ്റര്‍ ട്യൂബ്‌ ഇടക്കിടെ വായില്‍ എത്തിക്കുമ്പോഴുള്ള പ്രയാസം ഒഴിവാക്കാന്‍ ഞായറാഴ്‌ച രാവിലെ മുതല്‍ കഴുത്തിലൂടെ ട്യൂബ്‌ ഘടിപ്പിച്ചിരിക്കുകയാണ്‌. ജഗതിയുടെ ഓര്‍മ ഭേദപ്പെട്ടതായും പൂര്‍ണ സ്ഥിതിയിലാകാന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു. അദ്ദേഹത്തിന്‍െറ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക