Image

മുസ്ലിംകളുടെ കട എന്നു കരുതി സിക്കുകാരുടെ കടയില്‍ ട്രക്ക് ഇടിപ്പിച്ചു; അക്രമി പിടിയില്‍

Published on 12 March, 2018
മുസ്ലിംകളുടെ കട എന്നു കരുതി സിക്കുകാരുടെ കടയില്‍ ട്രക്ക് ഇടിപ്പിച്ചു; അക്രമി പിടിയില്‍
ലൂയിസിയാന: മുസ്ലികളുടെ കട ആണെന്ന ധാരണയില്‍ സിക്കുകരുടെ കടയുടെ മുന്‍ഭാഗത്തെ ജനലയില്‍ ട്രക്ക് കൊണ്ട് വന്നിടിപ്പിച്ച ചാഡ് ഹോഴ്‌സ് ലിയെ (27) അറസ്റ്റ് ചെയ്ത് ഹെയ്റ്റ് ക്രൈം ചാര്‍ജ് ചെയ്തു. ഡെനം സ്പ്രിംഗ്‌സിലെ ബെസ്റ്റ് സ്‌ടൊപ്പ് 4 എന്ന ഷോപ്പിനു നേരെ ആയിരുന്നു അതിക്രമം.

കടയിലെ എ.ടി.എം. മെഷീനും മോഷ്ടിച്ചു. തടയാന്‍ ശ്രമിച്ച കസ്റ്റമറെ തോക്കു ചൂണ്ടി അയാള്‍ പിന്തിരിപ്പിച്ചു. കസ്റ്റമര്‍ തന്നെയാണു പോലീസിനെ വിളിച്ചത്.
കടയുടമ സകദാര്‍ സിംഗിന്റെ മരുമകന്‍ ഹര്‍ജോത് സിംഗ് കട അടക്കാന്‍ തുടങ്ങുമ്പോഴാണു അതിക്രമം. ആര്‍ക്കും പരുക്കില്ല.

യു.എസ്. മറീന്‍ കോര്‍ റിസര്‍വില്‍ നേരത്തെ ഹോഴ്‌സ് ലി പ്രവര്‍ത്തിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ മുസ്ലികളാണു സൈന്യത്തില്‍ തന്റെ പല സഹപ്രവര്‍ത്തകരുടെയും മരണത്തിനു കാരണമെന്നു അയാള്‍ പോലീസിനോടി പറഞ്ഞു. അതു പോലെ അവരെ പോലെ തനിക്കു അഭിവ്രുദ്ധി ഉണ്ടാകുന്നില്ലെന്നതിലും അയാള്‍ അസ്വസ്ഥനായിരുന്നു.

സംഭവത്തിനു 5 ദിവസം മുന്‍പ് അയാള്‍ കടയില്‍ ചെന്നു താന്‍ പോലീസാണെന്നും അവിടെ മയക്കുമരുന്നു വില്പന ഉണ്ടെന്ന പരാതിയുണ്ടെന്നും പറഞ്ഞു. രാത്രി വീണ്ടും വരുമെന്നും അപ്പോള്‍ മറ്റാരും അവിടെ കണരുതെന്നും താക്കീത് ചെയ്തു. കടക്കാര്‍ ഇക്കര്യം പോലീസില്‍ അറിയിക്കുകയും പോലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഹോഴ്‌സ് ലി റേസിസ്റ്റ് അല്ലെന്നു അയാളുടെ പിതാവും സുഹ്രുത്തുക്കളും പറഞ്ഞു. ഹെയ്റ്റ് ക്രൈം ചാര്‍ജ് ചെയ്തതില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക്ക് റിലേഷന്‍സ് പോലീസിനു നന്ദി പറഞ്ഞു.
സംഭവത്തിനു ശേഷം എല്ലാവരും തങ്ങള്‍ക്കു പിന്തുണയുമായെത്തി എന്നു ഹര്‍ജോത് സിംഗ് പറഞ്ഞു. ജീവിക്കാന്‍ വേണ്ടി തങ്ങള്‍ ജോലി ചെയ്യുക മാത്രമാണു ചെയ്യുന്നത്. മുസ്ലിം ആണെങ്കിലും ആക്രമിക്കുന്നതിനു ന്യായീകരണമൊന്നുമില്ല.
ഹോഴ്‌സ് ലിയെ 56,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു
Join WhatsApp News
andrew 2018-03-14 21:00:41
Many humans are like a mad dog, they want to attack everything on its way. They run, they bite, they bark as if everything on the way is standing there to attack them. Finally, they fall exhausted and perish.
Do they have a choice or are they destined to be so!
{ the white extremists are under the phobia they are on the paths of perishing, so fear is dominating them, they can be unpredictable, so be aware}
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക