Image

ബജറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്ന സംഭവം: സര്‍ക്കാര്‍ അന്വേഷിക്കണമെന്ന്‌ സ്‌പീക്കര്‍

Published on 19 March, 2012
ബജറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്ന സംഭവം: സര്‍ക്കാര്‍ അന്വേഷിക്കണമെന്ന്‌ സ്‌പീക്കര്‍
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി ഇന്നി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ്‌ ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കുമെന്ന്‌ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിയമസഭില്‍ ആവശ്യപ്പെട്ടു. നിയമസഭയിലും ലോക്‌സഭയിലും സമാനസംഭവങ്ങളില്‍ തന്റെ മുന്‍ഗാമികള്‍ സ്വീകരിച്ച നടപടിയാണ്‌ ഇക്കാര്യത്തില്‍ താനും പിന്തുടരുന്നതെന്ന്‌ സ്‌പീക്കര്‍ പറഞ്ഞു. ബജറ്റ്‌ അവതരണത്തിന്‌ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി പ്രതിപക്ഷ ആരോപണത്തിന്‌ മറുപടി പറയാനായി എഴുന്നേറ്റെങ്കിലും സ്‌പീക്കര്‍ അനുവദിച്ചില്ല. ബജറ്റ്‌ അവതരണത്തിന്‌ ശേഷമാണ്‌ സ്‌പീക്കര്‍ ഇക്കാര്യത്തില്‍ റൂളിംഗ്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക