Image

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ പ്രചരണം തുടങ്ങി; വിജയകുമാറിനെ പ്രഖ്യാപിച്ച്‌ യുഡിഎഫ്‌ ; ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല

Published on 13 March, 2018
ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ പ്രചരണം തുടങ്ങി; വിജയകുമാറിനെ പ്രഖ്യാപിച്ച്‌ യുഡിഎഫ്‌  ; ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പ്രചരണത്തിനൊരുങ്ങി എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സജി ചെറിയാന്‍. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സജി ചെറിയാന്‍ ചെങ്ങന്നൂരിന്റെ മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയുടെ ആശിര്‍വാദം വാങ്ങിയാണ്‌ പ്രചരണപരിപാടിയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും കൂടെയുണ്ടായിരുന്നു.

യുഡിഎഫ്‌ സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വാഹക സമിതി അംഗം ഡി. വിജയകുമാറിയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഡി. വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ കെപിസിസി നല്‍കിയ നിര്‍ദേശം എഐസിസി നേതൃത്വം അംഗീകരിച്ചു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ്‌ സജി ചെറിയാന്റെ സ്ഥാനാര്‍ഥിത്വം സിപിഐഎം പ്രഖ്യാപിച്ചത്‌. അതേസമയം ദേശീയ നിര്‍വാഹക സമിതി അംഗം പി.എസ്‌. ശ്രീധരന്‍ പിള്ളയെ ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചെങ്കിലും ദേശീയ നേതൃത്വം ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശിയ വൈസ്‌ പ്രസിഡന്റായ ഡി. വിജയകുമാര്‍ കെഎസ്യുവിലൂടെ പൊതുരംഗത്ത്‌ എത്തി. ഇന്ത്യന്‍ ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, ഡിസിസി സെക്രട്ടറി, ഐഎന്‍ടിയുസി ജില്ലാ വൈസ്‌ പ്രസിഡന്റ്‌, ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌, ദക്ഷിണ റെയില്‍വേ സോണല്‍ കമ്മിറ്റി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്‌.

 1991ല്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടെങ്കിലും അന്തിമ മണിക്കൂറില്‍ ശോഭനാ ജോര്‍ജിനു വഴി മാറിക്കൊടുക്കേണ്ടി വന്നു.

സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ട ഉടനെയാണു സജി ചെറിയാനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക