Image

'ആട്ടക്കാരി' പ്രസ്‌താവനയില്‍ ജയാ ബച്ചനോട്‌ മാപ്പ്‌ പറഞ്ഞ്‌ ബി.ജെ.പി എം.പി നരേഷ്‌ അഗര്‍വാള്‍

Published on 13 March, 2018
'ആട്ടക്കാരി' പ്രസ്‌താവനയില്‍ ജയാ ബച്ചനോട്‌ മാപ്പ്‌ പറഞ്ഞ്‌ ബി.ജെ.പി എം.പി നരേഷ്‌ അഗര്‍വാള്‍
ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബോളിവുഡ്‌ താരം ജയാ ബച്ചനെ ആട്ടക്കാരിയെന്ന്‌ വിളിച്ച്‌ വിവാദത്തില്‍ അകപ്പെട്ട രാജ്യസഭാ എം.പി നരേഷ്‌ അഗര്‍വാള്‍ ഒടുവില്‍ ഖേദപ്രകടനവുമായി രംഗത്ത്‌.

താന്‍ പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ്‌ നരേഷിന്റെ വാദം. ആരേയും വേദനിപ്പിക്കണമെന്ന്‌ കരുതി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം രേഖപ്പെടുത്തുകയാണെന്നും നരേഷ്‌ പറഞ്ഞു.' എന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു. എന്റെ വാക്കുകളെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. എല്ലാത്തിനും മാപ്പ്‌' നരേഷ്‌ അഗര്‍വാള്‍ പറയുന്നു.

ജയാബച്ചനെതിരായ പരാമര്‍ശം പിന്‍വലിച്ച്‌ അഗര്‍വാള്‍ മാപ്പുപറയണമെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവ്‌ ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക