Image

എന്‍.ഡി.എ സഖ്യത്തിനെതിരെ പ്രതിപക്ഷ സഖ്യം; സോണിയ ഗാന്ധിയുടെ അത്താഴവിരുന്ന്‌ ഇന്ന്‌

Published on 13 March, 2018
എന്‍.ഡി.എ സഖ്യത്തിനെതിരെ  പ്രതിപക്ഷ സഖ്യം; സോണിയ ഗാന്ധിയുടെ അത്താഴവിരുന്ന്‌ ഇന്ന്‌


ന്യുദല്‍ഹി: ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിനെതിരെ പ്രതിപക്ഷ സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചയുടെ ഭാഗമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന വിരുന്ന്‌ ഇന്ന്‌. പതിനേഴോളം പാര്‍ട്ടികള്‍ വിരുന്നില്‍ പങ്കെടുക്കുമെന്നാണ്‌ കരുതുന്നത്‌. നമ്പര്‍ 10 ജന്‍പതിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലാണ്‌ ചടങ്ങ്‌ ഒരുക്കിയിരിക്കുന്നത്‌.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ എതിരായി വിശാല പ്രതിപക്ഷ മഹാസഖ്യം രൂപവത്‌കരിക്കുക എന്നതാണ്‌ കോണ്‍ഗ്രസിന്റെ ലക്ഷ്യം. തൃണമൂല്‍ കോണ്‍ഗ്രസ്‌, ജെ.ഡി.യു ശരത്‌ യാദവ്‌ വിഭാഗം, ആര്‍.ജെ.ഡി, സി.പി.ഐ, സി.പി.ഐ.എം തുടങ്ങി പ്രതിപക്ഷത്തെ മിക്ക പാര്‍ട്ടികള്‍ക്കും വിരുന്നിലേക്ക്‌ ക്ഷണമുണ്ട്‌.

തെലുങ്ക്‌ ദേശം പാര്‍ട്ടിയെയും ബിജു ജനതാദളിനെയും തെലങ്കാന രാഷ്ട്ര സമിതിയെയും ക്ഷണിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ലാലുവിന്റെ മകന്‍ ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വിനി യാദവ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ സുധീപ്‌ ബാന്ധോപാദ്യായ്‌, ഡി.എം.കെയുടെ കനിമൊഴി, സമാജ്‌ വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ്‌ എന്നിവര്‍ പങ്കെടുക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സി.പി.ഐ.എമ്മിന്‌ വേണ്ടി സീതാറാം യെച്ചൂരി വിരുന്നിലെത്തുമെന്നും പറയപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക