Image

ഓസ്റ്റിനില്‍ പാക്കേജ് സ്ഫോടന പരമ്പര രണ്ട് മരണം- പോലീസ് മുന്നറിയിപ്പ്

പി പി ചെറിയാന്‍ Published on 13 March, 2018
ഓസ്റ്റിനില്‍ പാക്കേജ് സ്ഫോടന  പരമ്പര രണ്ട് മരണം- പോലീസ് മുന്നറിയിപ്പ്
ഓസ്റ്റിന്‍: ടെക്‌സസ്സിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിനില്‍ സ്‌പോടന പരമ്പരയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന അജ്ഞാത കരങ്ങളെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഗവര്‍ണര്‍ 15000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

വീടുകളെ മുന്‍വശത്ത് കൊണ്ടുവെക്കുന്ന അജ്ഞാത പോക്കറ്റുകള്‍ അകത്ത് കൊണ്ടുപോയി തുറക്കുന്നതിനിടയില്‍ നടന്ന സ്‌പോടനത്തില്‍ ഇന്ന് (മാര്‍ച്ച് 12ന്) ഒരു യുവാവ് കൂടി മരിച്ചതോടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി.

മാര്‍ച്ച് 2 നായിരുന്ന ആദ്യ സ്‌പോടനം. പരിചിതമല്ലാത്ത പാക്കറ്റുകള്‍ വീടിന് മുന്‍വശത്ത് കാണുകയാണെങ്കില്‍ പോലീസിനെ വിവരം അറിയിക്കണമെന്ന് ഓസ്റ്റിന്‍ പോലീസ് ചീഫ് ബ്രയാന്‍ മാന്‍ലെ (മാര്‍ച്ച് 12ന്) നടത്തിയ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് 12 തിങ്കളാഴ്ച രാവിലെ ഓര്‍ഡ്‌ഫോര്‍ട്ട് ഡ്രൈവിലും, ഉച്ചയോടെ ഗലിന്റൊ സ്ട്രീറ്റിലുമാണ് സ്‌പോടനം ഉണ്ടായത്. ആദ്യ സ്‌പോടനത്തില്‍ 17 വയസ്സുകാരനാണ് കൊല്ലപ്പെടുകയും, രണ്ടാമത്തെ സ്‌പോടനത്തില്‍ 75 വയസ്സുള്ള സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ച്ച് 2ന് 39 വയസ്സുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനും കൊല്ലപ്പെട്ടിരുന്നു. ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ ഇതിനെ ഗൗരവമായി കാണണമെന്നും, സംശയാസ്പദ പാക്കറ്റുകള്‍ കാണാന്‍ ഉടന്‍ 911 വിളിച്ചറിയിക്കണമെന്നും ആവശ്യപ്പെട്ടു. പരിചയമല്ലാത്ത സ്ഥലങ്ങളില്‍ നിന്നും, പേരുകളിലും വരുന്ന പാക്കേജുകളെ അതി സൂക്ഷമതയോടെ കൈകാര്യം ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഓസ്റ്റിനില്‍ പാക്കേജ് സ്ഫോടന  പരമ്പര രണ്ട് മരണം- പോലീസ് മുന്നറിയിപ്പ്ഓസ്റ്റിനില്‍ പാക്കേജ് സ്ഫോടന  പരമ്പര രണ്ട് മരണം- പോലീസ് മുന്നറിയിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക