Image

കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത്‌ ജാഗ്രത നിര്‍ദേശം

Published on 13 March, 2018
കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത്‌  ജാഗ്രത നിര്‍ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത്‌ കനത്ത ജാഗ്രത നിര്‍ദേശം.കന്യാകുമാരിക്ക്‌ തെക്ക്‌ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ തീവ്രത കൂടിയെന്ന്‌ കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോള്‍ നിലവില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയിട്ടുണ്ട്‌. തിരുവനന്തപുരത്തിന്‌ 390 കിലോമീറ്റര്‍ തെക്ക്‌, തെക്ക്‌പടിഞ്ഞാറന്‍ മേഖലയിലാണ്‌ തീവ്ര ന്യൂനമര്‍ദ്ദം നിലവില്‍ രൂപം കൊണ്ടിരിക്കുന്നത്‌.

ഇത്‌ വടക്ക്‌പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുനമര്‍ദമാകുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്‌.കൂടാതെ സംസ്ഥാനത്ത്‌ അതിശക്തമായ കാറ്റും മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്‌. ഈ സമയത്ത്‌ തിരമാല സാധാരണ നിലയില്‍ നിന്ന്‌ 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരാം. കടല്‍ പ്രക്ഷുബ്ധമായിരിക്കും. കടലില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാമെന്നും തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തെക്കന്‍ കേരളത്തില്‍ 15ാം തീയതി വരെ ശക്തമായ മഴക്ക്‌ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത്‌ നിന്ന്‌ അതുവരെ ഒരു മത്സ്യ തൊഴിലാളിയും മത്സ്യ ബന്ധനത്തിനു പോകരുതെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക