Image

മുന്നറിയിപ്പ്‌ ഇല്ലാതെ ചൊവ്വാഴ്‌ച റദ്ദാക്കിയത്‌ 65 വിമാനങ്ങള്‍

Published on 13 March, 2018
 മുന്നറിയിപ്പ്‌ ഇല്ലാതെ ചൊവ്വാഴ്‌ച റദ്ദാക്കിയത്‌ 65 വിമാനങ്ങള്‍


മുംബൈ:  വിമാനയാത്രക്കാരെ വലച്ച്‌  മുന്നറിയിപ്പ്‌ ഇല്ലാതെ 65 വിമാനങ്ങള്‍ റദ്ദാക്കി. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ്‌ രാജ്യത്തെ ബഡ്‌ജറ്റ്‌ കാരിയറുകളായ ഇന്‍ഡിഗോ, ഗോ എയര്‍ സര്‍വ്വീസുകള്‍ 65 വിമാനങ്ങള്‍ ചൊവ്വാഴ്‌ച റദ്ദാക്കിയത്‌. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ 11 വിമാനങ്ങള്‍ നിരത്തിലിറക്കിച്ചതിന്‌ പിന്നാലെ വ്യാപകമായി വിമാനങ്ങള്‍ റദ്ദാക്കുക ആയിരുന്നു. ഇതോടെ നൂറു കണക്കിന്‌ യാത്രക്കാര്‍ ദുരിതത്തിലായി.

ഗുരുഗ്രാം ആസ്ഥാനമായുള്ള ഇന്‍ഡിഗോ 47 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയപ്പോള്‍ വാദിയാ ഗ്രൂപ്പിന്റെ ഉടമസ്ഥതലിയുള്ള ഗോ എയര്‍ 18 സര്‍വ്വീസുകളും റദ്ദാക്കി.

എന്‍ജിന്‍ തകരാറുണ്ടെന്ന്‌ കണ്ടതിനെ തുടര്‍ന്ന്‌ ഡയറക്ടറ്റേ്‌ ജനറല്‍ ഓഫീസ്‌ സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ഇടപെടലില്‍ ഇന്‍ഡിഗോ, ഗോഎയര്‍ സര്‍വീസുകള്‍ സ്‌തംഭിച്ചു. ചൊവ്വാഴ്‌ച 65 സര്‍വീസുകളാണ്‌ ഇരുകമ്‌ബനികളും റദ്ദാക്കിയത്‌. 11 സര്‍വീസുകള്‍ ഡിജിസിഎ ഇടപെട്ട്‌ നിലത്തിറക്കുകയായിരുന്നു. പ്രാറ്റ്‌ ആന്‍ഡ്‌ ആംപ്‌, വിട്‌നി എന്‍ജിന്‍സുകള്‍ ഉള്ള എ320 നിയോ വിമാനങ്ങളാണ്‌ നിലത്തിറക്കിച്ചത്‌.

സര്‍വീസ്‌ റദ്ദാക്കിയത്‌ അറിയാതെ വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാര്‍ ശരിക്കും വലഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക