Image

സെക്രട്ടറി ഓഫ് സ്റ്റേറ്റ് പോമ്പിയോ തീവ്രനിലപാടുകാരന്‍; ചാര സംഘടനക്കു വനിതാ സാരഥി

Published on 13 March, 2018
സെക്രട്ടറി ഓഫ് സ്റ്റേറ്റ് പോമ്പിയോ തീവ്രനിലപാടുകാരന്‍; ചാര സംഘടനക്കു വനിതാ സാരഥി
പുറത്താക്കപ്പെട്ട സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സന്‍ മിതവാദി ആയിരുന്നെങ്കില്‍ പുതിയ സെക്രട്ടറിയായിനോമിനേറ്റ് ചെയ്യപ്പെട്ട സി.ഐ.എ. ഡയറക്ടര്‍ മൈക്ക് പോമ്പിയോ തീവ്രവാദ നിലപാടുകള്‍ പിന്തുടരുന്നയാളാണ്. ട്രമ്പ് ഭരണകൂടത്തിലെ പലരുടെയും തീവ്രവാദ നിലപാടുകള്‍ക്കനസുരണമാണു പോമ്പിയോയുടെ നിലപാടും എന്നത് ആശങ്ക ഉണര്‍ത്തുന്നുണ്ട്.
കാന്‍സാസില്‍ നിന്നുള്ള കോണ്‍ഗ്രസംഗമായിരുന്നു പോമ്പിയൊ. വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമി ഗ്രാഡുവറ്റും. ടീ പാര്‍ട്ടി തരംഗത്തില്‍ കോണ്‍ഗ്രസിലെക്കു വിജയിക്കുകയായിരുന്നു

ലിബിയയിലെ ബെങ്കാസിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിക്കപെട്ട സംഭവത്തില്‍ അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിന്റനെ അതിഭീകരമായി വിമര്‍ശിച്ച വ്യക്തിയാണു പോമ്പിയോ എന്നു ന്യു യോര്‍ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഇറാനുമായി പ്രസിഡന്റ് ഒബാമ ഉണ്ടാക്കിയ ന്യു ക്ലിയര്‍ കാരാര്‍ റദ്ദാക്കണമെന്നതിലും പോമ്പിയോക്കു രണ്ടു പക്ഷമില്ല. അമേരിക്കന്‍ ഇലക്ഷനില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തെ നിസാരമായി കാണുകയും ചെയ്യുന്നു. ഇതെല്ലാം പ്രസിഡന്റ് ട്രമ്പിന്റെ നയങ്ങള്‍ക്കനുസ്രുതമാണ്

ചാര സംഘടനയായ സി.ഐ.എ. ഡയറക്ടറാകുന്ന ആദ്യ വനിത ജിന ഹാസ്പലിനെ ഡപ്യുട്ടി ഡയറക്ടറായി നിയമിച്ചത് പോമ്പിയാണ്. 2002 മുതല്‍ സി.ഐ.എ.യില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയാണവര്‍. അവരുടെ നേത്രുത്ത്വത്തിലാണു തടവുകാരെ വാട്ടര്‍ബോര്‍ഡിംഗ് അടക്കമുള്ള പീഡന മുറകള്‍ക്കിരയാക്കിയിരുന്നത്. പിന്നീട് ഈ പീഡനങ്ങളുടെ വീഡിയോ നശിപ്പിച്ചു കളയാന്‍ ഉത്തരവിട്ടതും അവരാണ്. 

9/11 കഴിഞ്ഞപ്പോഴുള്ള പല പീഡനമുറകളും പിന്നീട് നിയമ വിരുദ്ധമാക്കി. അതു പോലെ ആളുകളെ ഒരു രാജ്യത്തു നിന്നു തട്ടിക്കൊണ്ടു പോയി മറ്റൊരു രാജ്യത്തു വച്ച് ഭേദ്യം ചെയ്യുന്ന രീതിയും അവസാനിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക