Image

ശുഹൈബ് വധക്കേസ് അന്വേഷിക്കുന്ന െ്രെകം സ്‌ക്വാഡ് പിരിച്ചുവിട്ടു

Published on 13 March, 2018
ശുഹൈബ് വധക്കേസ് അന്വേഷിക്കുന്ന െ്രെകം സ്‌ക്വാഡ് പിരിച്ചുവിട്ടു

കണ്ണൂര്‍: ശുഹൈബ് വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ എസ്പിയുടെ െ്രെകം സ്‌ക്വാഡ് പിരിച്ചുവിട്ടു. ആറംഗ സംഘത്തിലെ അഞ്ചു പേരെ വിവിധ സ്‌റ്റേഷനുകളിലേക്കു സ്ഥലംമാറ്റി. അന്വേഷണത്തില്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന കാരണം കാണിച്ചാണ് സ്ഥലം മാറ്റം.

ശുഹൈബ് വധക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതലെ പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നുമായിരുന്നു ആരോപണം. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് സ്‌ക്വാഡ് പിരിച്ചുവിട്ടത്.

അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആരോപണം ശരിയാണെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക