Image

മെഡിക്കല്‍ റീ ഇന്‌പേഴ്‌സ്‌മെന്റ്: മന്ത്രിയുടെ നടപടിയില്‍ തെറ്റില്ലെന്നു വിജിലന്‍സ്

Published on 13 March, 2018
മെഡിക്കല്‍ റീ ഇന്‌പേഴ്‌സ്‌മെന്റ്: മന്ത്രിയുടെ നടപടിയില്‍ തെറ്റില്ലെന്നു വിജിലന്‍സ്

തിരുവനന്തപുരം: ഭര്‍ത്താവിന്റെ ചികിത്സാ ചെയല് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എഴുതിയെടുത്തതില്‍ തെറ്റില്ലെന്നു വിജിലന്‍സ്. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണു ഹര്‍ജി പരിഗണിക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളും ഇതോടൊപ്പം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. 1993, 2004 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനങ്ങള്‍, സര്‍ക്കാരിന്റെ ഹാന്‍ഡ്ബുക്ക് എന്നിവയാണ് വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതുപ്രകാരം സര്‍ക്കാരില്‍ നിന്നും വിരമിച്ച വ്യക്തികളാണ് കുടുംബത്തില്‍ ഉള്ളതെങ്കിലും അതിന് മെഡിക്കല്‍ റീ ഇന്‌പേഴ്‌സ്‌മെന്റ് ലഭിക്കുന്നതില്‍ തെറ്റില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി.

എന്നാല്‍ ഇത്തരം ഉത്തരവുകള്‍ രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാധകമല്ലെന്നും ഇതില്‍ വിശദമായ വാദം പറയുവാന്‍ സമയം വേണമെന്നും ഹര്‍ജിക്കാരനായ ബിജെപി നേതാവ് വി. മുരളീധരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് കേസ് ഈ മാസം 26 ലേക്കു മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക