Image

വിന്‍സന്റ് ബോസ് ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 13 March, 2018
വിന്‍സന്റ് ബോസ് ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
സാന്‍ഫ്രാന്‍സിസ്‌കോ: ഫോമയുടെ ആരംഭ കാലം മുതല്‍ സജീവമായി പ്രവര്‍ത്തന രംഗത്തുള്ള സീനിയര്‍ നേതാവും ഫോമ അഡ്വൈസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ വിന്‍സന്റ് ബോസ് 2018- 20 വര്‍ഷങ്ങളിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

പ്രമുഖ വ്യവസായിയും സാമൂഹികസാംസ്ക്കാരികജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ വിന്‍സന്റ് ബോസ് വിവിധ സംഘടനകളില്‍ നേതൃരംഗത്തും കലാരംഗത്തും പ്രവര്‍ത്തിക്കുന്നു. മലയാളി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ വൈസ് പ്രസിഡന്റും ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അദ്ദേഹം.

പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ പിറവം നിവാസികള്‍ക്ക് ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് മറ്റുള്ളവരെ സഹായിക്കുക എന്നത് ജീവിത വ്രതമായി കാണുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ്.

ഫോമയുടെ എല്ലാ അംഗ സംഘടനകള്‍ക്കും സുപരിചിതനായ വിന്‍സന്റ് ബോസിന്റെ സ്ഥാനാര്‍ത്ഥിത്വം ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാകുമെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക