Image

സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍: 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ

മൊയ്തീന്‍ പുത്തന്‍ചിറ Published on 14 March, 2018
സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍: 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ
ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും ആഭിമുഖ്യത്തില്‍ സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും  ഭദ്രാസന മെത്രാപോലീത്തായും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും അദ്ധ്യക്ഷനുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ ന്യൂജേഴ്‌സിയിലെ ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു.

Theme: 'Humble yourselves under the migthy hand of God that  He may exalt you in due time' (1 Peter 5:6)

അഭി യെല്‍ദൊ മോര്‍ തീത്തോസ് മെത്രാപൊലീത്ത, മംഗളൂര്‍ ഭദ്രാസനാധിപന്‍ അഭി. യാക്കൂബ് മോര്‍ അന്തോണിയോസ് മെത്രപൊലീത്ത, വന്ദ്യ ചട്ടത്തില്‍ ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വന്ദ്യ മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പ, റാവ. ഫാ. എബി മാത്യു ( കാനഡ), റവ. ഫാ. പോള്‍ തോട്ടയ്ക്കാട് എന്നിവര്‍ നടത്തുന്ന ധ്യാന പ്രസംഗങ്ങള്‍ ഈ നോമ്പുകാല ധ്യാന  യോഗത്തിന്റെ പ്രത്യേകതയാണ്.

ധ്യാന യോഗത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് വന്ദ്യ മാത്യൂസ് കോറെപ്പിസ്‌കോപ്പായും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ്  റവ. ഫാ. പോള്‍ തോട്ടയ്ക്കാടും അറിയിച്ചു.

മാര്‍ച്ച് 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പ്രാരംഭ പ്രാര്‍ത്ഥനയോടെ സ്വാഗത പ്രസംഗം സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ വൈസ് പ്രസിഡന്റ് വന്ദ്യ മാത്യൂസ് ഇടത്തറ കോറെപ്പിസ്‌കോപ്പാ നടത്തും. തുടര്‍ന്ന്  വെള്ളി ശനി ദിവസങ്ങളിലായി ധ്യാന യോഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, ഡിസ്‌കഷന്‍, ക്വിസ്, ഗാനശുശ്രൂഷകള്‍, വിശുദ്ധ കുമ്പസാരം എന്നിവയും, ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി ഉച്ചഭക്ഷണത്തിനു ശേഷം യോഗം സമാപിക്കുന്നതുമായിരിക്കും.

For More Information: Raju Abraham General Secretary St. Paul's Men's Fellowship Ph: (973) 449-9676 E-mail: rajua20@gmail.com, Shija Geevarghese, General Secretary, St. Mary's Women's League Ph: (732) 678-7072 E-mail: shijaalias@gmail.com. 

Organizing Committee 
Registration:  Chev. Abraham Mathew, Sheela George. 
Finance Dr. George Kattakuzhy,  Elmy Paul, Chev. CK Joy, Chinnamma Paulose. 
Accommodations: Chev. Abraham Mathew, Saju Paulose. 
Choir: Shija Geevarghese. 
Food, Transportation: Raju Abraham 
Invitation, Program: V. Rev. Mathews Edathara Corepiscopos, Rev. Fr. Paul Thotakat, Jessy Peter,  Shija Geevarghese, Raju Abraham.  
Publictiy: Dr. Jacob Mathew, Fr. Geevarghese Chalisery, Joseph Punnassery, Lucy Paily 

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍: 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക