Image

ഭൂമി അളക്കുന്നതിനെതിരെ കീഴാറ്റൂരില്‍ കര്‍ഷകര്‍ വയലില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നു

Published on 14 March, 2018
ഭൂമി അളക്കുന്നതിനെതിരെ കീഴാറ്റൂരില്‍ കര്‍ഷകര്‍ വയലില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നു
കണ്ണൂര്‍: കീഴാറ്റൂരില്‍ ഭൂമി അളക്കുന്നതിനെതിരെ കര്‍ഷക പ്രതിഷേധം. ഭൂമി അളക്കുന്നതിനെതിരെ വയല്‍ ഭൂമിയില്‍ ഒത്തുചേര്‍ന്ന കര്‍ഷകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്‌.

സ്‌ത്രീകളും വൃദ്ധരും അടങ്ങുന്ന കര്‍ഷകരാണ്‌ വയല്‍ ഭൂമിയില്‍ പ്രതിഷേധിക്കുന്നത്‌. കയ്യില്‍ മണ്ണെണ്ണയുമായാണ്‌ കര്‍ഷകരുടെ പ്രതിഷേധം. സ്ഥലത്ത്‌ പൊലീസ്‌ എത്തിയിട്ടുണ്ടെങ്കിലും ഇത്‌ വരെ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ പൊലീസ്‌ തയ്യാറായിട്ടില്ല. ദേശീയപാത ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞാല്‍ മാത്രമാകും പൊലീസ്‌ വിഷയത്തില്‍ ഇടപെടുക.

സര്‍വ്വേയ്‌ക്ക്‌ ഉദ്യോഗസ്ഥര്‍ എത്തുകയാണെങ്കില്‍ എന്ത്‌ വില കൊടുത്തും തടയുമെന്ന നിലപാടിലാണ്‌ കര്‍ഷകര്‍.ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ തളിപ്പറമ്പ്‌ ടൗണില്‍ റോഡ്‌ വീതികൂട്ടുന്നത്‌ ഒഴിവാക്കാനാണു കീഴാറ്റൂര്‍ വയല്‍ വഴി ബൈപാസ്‌ നിര്‍മിക്കുന്നത്‌. വയല്‍ നികത്തുന്നതിനെതിരെ സി.പി.ഐ.എം മുന്‍ പ്രാദേശിക നേതാവ്‌ സുരേഷ്‌ കീഴാറ്റൂരിന്റെ നേതൃത്വത്തിലാണു പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വയല്‍ക്കിളി കൂട്ടായ്‌മ രൂപീകരിച്ചു സമരത്തിനിറങ്ങിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക