Image

വിഖ്യാത ശാസ്‌ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിങിന്‌ വിട

Published on 14 March, 2018
  	 വിഖ്യാത ശാസ്‌ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിങിന്‌ വിട
വാഷിങ്‌ടണ്‍:  ലോകം ആദരിക്കുന്ന ശാസ്‌ത്ര പ്രതിഭ  സ്റ്റീഫന്‍ ഹോക്കിങിന്‌ വിട. ഹോക്കിങ്‌ ഇനി ഇല്ല.. എ ബ്രീഫ്‌ ഹിസ്റ്ററി എന്ന എക്കാലത്തേയും മികച്ച ശാസ്‌ത്ര പുസ്‌തകത്തിന്റെ കര്‍ത്താവ്‌, ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‌ ശേഷം ഏറ്റവും പ്രഗത്ഭരായ സൈദ്ധാന്തിക ശാസ്‌ത്രജ്ഞന്‍മാരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന, മനുഷ്യനെ ശാസ്‌ത്രത്തോട്‌  ചേര്‍ത്തുവന്ന
ശാസ്‌ത്ര പ്രതിഭ-  സ്റ്റീഫന്‍ ഹോക്കിങ്‌ ഇനി ഇല്ല.

മോട്ടോര്‍ ന്യൂറോണ്‍ രോഗം എന്നറിയപ്പെടുന്ന അമിയോട്രോഫിക്‌ ലാറ്ററല്‍ സ്‌ക്ലീറോസിസ്‌ എന്ന ഗുരുതര രോഗബാധിതന്‍ ആയിരുന്നു അദ്ദേഹം.
അതീജിവനം അത്രയും സാധ്യമല്ലാത്ത അപൂര്‍വ്വ രോഗങ്ങളില്‍ ഒന്ന്‌. സാധാരണഗതിയില്‍ രോഗം ബാധിച്ച്‌ രണ്ടോ മൂന്നോ വര്‍ഷത്തിനിടയില്‍ മരിച്ചുപോകേണ്ടതാണ്‌.

എന്നാല്‍,
രോഗം കണ്ടെത്തിയതിന്‌ ശേഷംഎത്രയോ ദശാബ്ദങ്ങള്‍ ലോകത്തിന്‌ മുന്നില്‍  അത്ഭുതമായി സ്റ്റീഫന്‍ ഹോക്കിങ്‌ ജീവിച്ചു.  പക്ഷേ, ആ രോഗത്തെ അറിയുന്നവര്‍ക്ക്‌ അതങ്ങ്‌ ഒറ്റയടിക്ക്‌ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഹോക്കിങ്‌ നേരത്തേ മരിച്ചിരുന്നു എന്ന വിവാദം കൂടി ചര്‍ച്ചയാക്കേണ്ടിവരും.

1944 ജനുവരി 8 ന്‌ ഓക്‌സ്‌ഫോര്‍ഡില്‍ ആയിരുന്നു സ്റ്റീഫന്‍ ഹോക്കിങ്‌ ജനിച്ചത്‌. പിതാവും  ശാസ്‌ത്ര ഗവേഷകന്‍ ആയിരുന്നു.  അച്ഛന്റെ ശാസ്‌ത്ര വഴി ആയിരുന്നില്ല
തിയററ്റിക്കല്‍ ഫിസിക്‌സിന്റെ  വഴിയായിരുന്നുഹോക്കിങ്‌ തിരഞ്ഞെടുത്തത്‌.  കോസ്‌മോളജിയില്‍ വിസ്‌മയങ്ങള്‍ സൃഷ്ടിച്ചു ഹോക്കിങ്‌. ലോകം ശരിയെന്ന്‌ കരുതിയ പല സിദ്ധാന്തങ്ങളും തെറ്റെന്ന്‌ തെളിയിച്ചു. ശാസ്‌ത്രജ്ഞരെ വെല്ലുവിളിച്ചു.  ലോകം മുഴുവന്‍ ആ ഹോക്കിങ്‌ ന്റെ വാക്കുകള്‍ക്ക്‌ വേണ്ടി കാതോര്‍ത്തു.

 നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപംകൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച്‌ നിലവില്‍ ലഭ്യമായ മിക്ക വിവരങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്‌.
ശാസ്‌ത്ര ലോകത്ത്‌ ഇന്ന്‌ ലഭ്യമാകുന്ന പല വിവരങ്ങളും ഉരുത്തിരിഞ്ഞു വന്നത്‌ അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളിലൂടെയാണ്‌.
ഫ്രാങ്ക്‌ ഹോക്കിന്‍സിന്‍റേയും ഇസബെല്‍ ഹോക്കിന്‍സിന്‍റേയും മകനായി 1942 ജനവരി 8 നാണ്‌ ഹോക്കിങ്ങ്‌സ്‌ ജനിച്ചത്‌. 1959 ല്‍ അദ്ദേഹത്തിന്‍റെ 17ാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സും കെമിസ്‌ട്രിയും പഠിക്കാനായി അദ്ദേഹത്തിന്‌ അവസരം ലഭിച്ചു. 1962 ല്‍ ബിരരുദം നേടി കാംബ്രിഡ്‌ജ്‌ യൂനിവേഴ്‌സിറ്റില്‍ കോസ്‌മോളജി പഠിക്കാന്‍ പോയപ്പോഴാണ്‌ അദ്ദേഹത്തിന്‌ മോട്ടോര്‍ ന്യൂറോണ്‍ അസുഖം പിടിപെടുന്നത്‌.

പിന്നീട്‌ മാനസികമായും ശാരീരികമായും തളര്‍ന്ന ഹോക്കിങ്ങ്‌സി
ന്‌ പിന്തുണ നല്‍കിയത്‌ ഭാര്യയായ ജെയ്‌ന്‍ വൈല്‍ഡ്‌ ആയിരുന്നു.  ജീവിത്തോട്‌ പടപൊരുതി ഒടുവില്‍ 1965 ല്‍ അദ്ദേഹം  പിഎച്ച്‌ഡി പൂര്‍ത്തിയാക്കി.പഠനശേഷം തിരിയുന്ന ചക്രക്കസേരയില്‍ ഇരുന്ന്‌ ലോകകാര്യങ്ങളും ബഹിരാകാശവുമെല്ലാം അദ്ദേഹം കൈപ്പിടിയില്‍ ഒതുക്കി. ലോകപ്രശസ്‌തനായ ഭൗതികശാസ്‌ത്രജ്ഞനും ബഹിരാകാശ ശാസ്‌ത്രജ്ഞനുമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക