Image

സി.ബി.എസ്‌.ഇ ചോദ്യപേപ്പറിലും താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

Published on 14 March, 2018
സി.ബി.എസ്‌.ഇ ചോദ്യപേപ്പറിലും താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടി
മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നായിരുന്നു വര്‍ഷം. രഞ്‌ജിത്‌ ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്‌ 2014ല്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകപ്രശംസയോടൊപ്പം വാണിജ്യവിജയവും നേടി. എന്നാല്‍ ആ സിനിമ ചരിത്രത്തിലിടം നേടിയത്‌ മറ്റൊരു കാരണം കൊണ്ടാണ്‌. ആദ്യമായി വാട്‌സ്‌ആപ്പിലൂടെ റിലീസ്‌ ചെയ്‌ത മലയാള സിനിമാഗാനം ഈ ചിത്രത്തിലേതായിരുന്നു.

'കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ' എന്ന ഗാനമായിരുന്നു അത്‌. സിനിമ പുറത്തിറങ്ങി നാല്‌ വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഗാനം സി.ബി.എസ്‌.ഇ ചോദ്യപ്പേപ്പറില്‍ ഇടം നേടിയിരിക്കുകയാണ്‌.

സി.ബി.എസ്‌.ഇ ഏഴാം ക്ലാസിലെ ജനറല്‍ നോളജ്‌ ചോദ്യ പേപ്പറിലാണ്‌ ഈ ഗാനത്തെ കുറിച്ചുള്ള ചോദ്യമുള്ളത്‌. വാട്‌സ്‌ആപ്പിലൂടെ ആദ്യമായി റിലീസ്‌ ചെയ്‌ത മലയാള ഗാനമേത്‌ എന്നായിരുന്നു ചോദ്യം. സംവിധായകന്‍ രഞ്‌ജിത്ത്‌ ശങ്കര്‍ തന്നെയാണ്‌ പരിക്ഷാപേപ്പറിലെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്‌.

എം.ആര്‍. ജയഗീത എഴുതിയ വരികള്‍ക്ക്‌ ബിജിബാലാണ്‌ ഈണം നല്‍കിയത്‌. സച്ചിന്‍ വാര്യരാണ്‌ ഏറെ ജനപ്രീതി നേടിയ ഗാനം ആലപിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക