അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് നിര്‍മാതാവിനെ പരാതിയുമായി നടി പ്രിയാമണി രംഗത്ത്. അഞ്ച് വര്‍ഷം മുമ്ബ് തുടങ്ങിയ ചിത്രമായിരുന്നു അത്. നായികയായി ഞാന്‍ അതില്‍ കരാറായിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ പിന്മാറുകയായിരുന്നു. അവര്‍ അതിന് ശേഷം മറ്റൊരു നായികയെവെച്ച് ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ സിനിമയുടെ ടീസറില്‍ തന്റെ ചിത്രമാണ് അവര്‍ വെച്ചിരിക്കുന്നത്. ഞാന്‍ ചെയ്യാത്തൊരു ചിത്രത്തിന്റെ പ്രമോഷനായി ചിത്രം ദുരുപയോഗം ചെയ്തു. ഞാന്‍ ചെയ്യാത്ത സിനിമയുടെ പ്രമോഷന് എന്റെ ചിത്രം ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് താരം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല