Image

ബാങ്ക് അക്കൗണ്ട്, തത്കാല്‍ പാസ്പോര്‍ട്ട് എന്നിവയ്ക്ക് അപേക്ഷിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധം

Published on 14 March, 2018
ബാങ്ക് അക്കൗണ്ട്, തത്കാല്‍ പാസ്പോര്‍ട്ട് എന്നിവയ്ക്ക് അപേക്ഷിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധം
ബാങ്ക് അക്കൗണ്ട്, തത്കാല്‍ പാസ്പോര്‍ട്ട് എന്നിവയ്ക്ക് അപേക്ഷിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നത് തുടരും. നിലവിലെ ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ് എന്നിവ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അനിശ്ചിതമായി നീട്ടിക്കൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവ് പ്രകാരം നിലവിലെ ബാങ്ക് പാന്‍ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയ പരിധി മാത്രമാണ് അനിശ്ചിത കാലത്തേയ്ക്ക് നീട്ടിവെച്ചിരിക്കുന്നത്. പുതിയ ബാങ്ക് അക്കൗണ്ട്, തത്കാല്‍ പാസ്പോര്‍ട്ട് എന്നിവയ്ക്ക് അപേക്ഷ നല്‍കുന്നതിന് ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കണമെന്നത് തുടരും.

നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത്തരം സേവനങ്ങള്‍ക്ക് ആധാറിനായി അപേക്ഷ സമര്‍പ്പിച്ച നമ്പര്‍ ചേര്‍ക്കേണ്ടതാണെന്നും ചൊവ്വാഴ്ചത്തെ സുപ്രീംകോടതി ഉത്തരവില്‍ പറയുന്നുണ്ട്. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ് എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതിന്റെ സമയ പരിധി മാര്‍ച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഇത് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. 12 അക്ക ആധാര്‍ കാര്‍ഡ് നമ്പര്‍ കേന്ദ്രസര്‍ക്കാര്‍ സേവനങ്ങള്‍ക്കും മറ്റും ഇപ്പോള്‍ നിര്‍ബന്ധമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക