Image

രാജീവ്‌ വധക്കേസ്‌: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി

Published on 14 March, 2018
രാജീവ്‌ വധക്കേസ്‌: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി

ദില്ലി: രാജീവ്‌ ഗാന്ധി വധക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എജി പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. തനിക്ക്‌ ഗൂഡാലോചനയില്‍ പങ്കില്ലെന്നും 1999ലെ വിധി പുനപരിശോധിക്കണമെന്നുമായിരുന്നു പേരറിവാളന്റെ ആവശ്യം. എന്നാല്‍ വിധിയില്‍ ഇടപെടാനാകില്ലെന്ന്‌ കോടതി വ്യക്തമാക്കി.

രാജീവ്‌ ഗാന്ധി വധക്കേസില്‍ 16ാം പ്രതിയായ പേരറിവാളന്റെ കുറ്റസമ്മത മൊഴി തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്ന്‌ അന്വേഷണ സംഘത്തില്‍പ്പെട്ട മുന്‍ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ്‌ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പേരറിവാളന്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക