Image

ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍

രാജന്‍ വാഴപ്പള്ളില്‍ Published on 14 March, 2018
ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍
വാഷിങ്ടന്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ വിവിധ ഇടവകകള്‍ മാര്‍ച്ച് 11 ന് സന്ദര്‍ശിച്ചു. റാഫിളിന്റെ മൂന്നാം സമ്മാനമായ ഫോണ്‍ എക്‌സ് (3എണ്ണം) ജോര്‍ജ് തോമസ്, സൂസന്‍ തോമസ് ദമ്പതികള്‍ സ്പോണ്‍സര്‍ ചെയ്തു സില്‍വര്‍ സ്പോണ്‍സര്‍മാരായി. വാഷിങ്ടന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ് ഇവര്‍. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. കെ. ഒ. ചാക്കോ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു.

കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ഐസക്ക് ചെറിയാന്‍, അന്നാ ചെറിയാന്‍, മീഡിയാ കോ ഓഡിനേറ്റര്‍ രാജന്‍ യോഹന്നാന്‍, മുന്‍ ഏരിയാ കോ ഓഡിനേറ്റര്‍ ജോര്‍ജ് പി. തോമസ്, ഇടവക സെക്രട്ടറിയും മുന്‍ ഏരിയാ കോ ഓഡിനേറ്ററുമായ സൂസന്‍ തോമസ്, ഇടവക ട്രസ്റ്റി മാത്യു സി. പോള്‍, ഭദ്രാസന അസംബ്ലി അംഗം ജോയി സി. തോമസ്, സാജന്‍ മാത്യു, എന്നിവര്‍ സന്നിഹിതരായിരുന്നു. രാജന്‍ യോഹന്നാന്‍, സാജന്‍ മാത്യു, എന്നിവര്‍ ഗ്രാന്റ് സ്‌പോന്‌സര്മാരായി

ജോര്‍ജ് തുമ്പയില്‍ കോണ്‍ഫറന്‍സിന്റെ ലക്ഷ്യത്തെക്കുറിച്ചും ഫണ്ടു ശേഖരണത്തെക്കുറിച്ചും സംസാരിച്ചു. സാജന്‍ മാത്യു, രാജന്‍ യോഹന്നാന്‍ എന്നിവര്‍ ആയിരം ഡോളറിന്റെ ഗ്രാന്റ് സ്പോണ്‍സര്‍മാരാകുകയും ചെയ്തു.

മേരിലാന്റ് ഡമാസ്‌ക്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. കെ. ജെ. വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങള്‍ നല്‍കി. സഭാ മാനേജിങ് കമ്മിറ്റി അംഗം ജോസഫ് ഏബ്രഹാം, ഫിനാന്‍സ് കമ്മിറ്റി അംഗം വര്‍ഗീസ് ഐസക്ക്, സെക്രട്ടറി ഷീജാ ഫിലിപ്പ്, ട്രസ്റ്റി സാജന്‍ പൗലോസ്, ഡോ. ജോര്‍ജ് തോമസ്, ഭദ്രാസന അസംബ്ലി അംഗം വര്‍ഗീസ് സ്‌ക്കറിയാ, റജി ഡാനിയേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജോസഫ് ഏബ്രഹാം കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള വിവരണങ്ങള്‍ നല്‍കി. വര്‍ഗീസ് ഐസക്ക് റാഫിള്‍ ടിക്കറ്റ് ഡോ. ജോര്‍ജ് തോമസിന് നല്‍കിക്കൊണ്ട് വിതരണോദ്ടഘാനം നിര്‍വ്വഹിച്ചു. സുവനീറിലേക്കുള്ള ആശംസയുടെ ചെക്ക് ലഭിയ്ക്കുകയും ചെയ്തു.

എല്‍മോണ്ട് സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വെരി. റവ. യേശുദാസന്‍ പാപ്പന്‍ കോറെപ്പീസ്‌കോപ്പാ ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങള്‍ നല്‍കി.

കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യു വര്‍ഗീസ്, തോമസ് വര്‍ഗീസ് (സജി), ഫിലിപ്പോസ് സാമുവേല്‍, ജോണ്‍ താമരവേലില്‍, ഫാ. ജോയിസ് പാപ്പന്‍, ഇടവക സെക്രട്ടറി സോണി പോള്‍, ട്രസ്റ്റി ജോസ് മാത്യു, ജയിംസ് ജോര്‍ജ്, മാത്യു വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

മാത്യു വര്‍ഗീസ്, ഫിലിപ്പോസ് സാമുവേല്‍, തോമസ് വര്‍ഗീസ് (സജി) എന്നിവര്‍ രജിസ്ട്രേഷനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. മാത്യൂ വര്‍ഗീസ് വെരി. റവ. യേശുദാസന്‍ പാപ്പന്‍ കോറെപ്പീസ്‌കോപ്പായ്ക്ക് റാഫിള്‍ ടിക്കറ്റ് നല്‍കിക്കൊണ്ട് റാഫിളിന്റെ വിതരണോദ്ടഘാനം നിര്‍വ്വഹിച്ചു. ജയിംസ് ജോര്‍ജ്, മാത്യു വര്‍ഗീസ് എന്നിവര്‍ ഗ്രാന്റ് സ്പോണ്‍സര്‍മാരായി.

കമ്മിറ്റി അംഗങ്ങളുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കോഓഡിനേറ്റര്‍ ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ് എന്നിവര്‍ ശ്ലാഘിച്ചു.

രജിസ്ട്രേഷനെക്കുറിച്ച് അറിയേണ്ടവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍: 203 508 2690, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍: 973 943 6164, മാത്യു വര്‍ഗീസ്: 631 891 8184 ഗ്രാന്റ് സ്പോണ്‍സര്‍മാരാകാന്‍ ആഗ്രഹമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ എബി കുര്യാക്കോസ്: 845 380 2696.

രജിസ്ട്രേഷനു കാണുക :  www.fyconf.org
ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക