Image

ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ്‌ അക്കാദമി തിരുവനന്തപുരത്ത്‌ തുടങ്ങാന്‍ പദ്ധതിയുമായി കേരള കിങ്‌സ്‌

Published on 14 March, 2018
 ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ്‌ അക്കാദമി തിരുവനന്തപുരത്ത്‌ തുടങ്ങാന്‍ പദ്ധതിയുമായി കേരള കിങ്‌സ്‌
 തിരുവനന്തപുരം : ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ്‌ അക്കാദമി തിരുവനന്തപുരത്ത്‌ ആരംഭിക്കാന്‍ പദ്ധതിയുമായി യുഎഇയില്‍ നിന്നുമുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചൊവ്വാഴ്‌ച കൂടിക്കാഴ്‌ച നടത്തി.

ടി10 ക്രിക്കറ്റ്‌ ടീമായ കേരള കിങ്‌സിന്റെ ഉടമകളുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രാരംഭ ചര്‍ച്ച നയിച്ചത്‌. ഷാര്‍ജയില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര ടി10 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ചാമ്പ്യന്മാരാണ്‌ കേരള കിങ്‌സ്‌.

യുവപ്രതിഭകളെ കണ്ടെത്തുവാന്‍ സംസ്ഥാനത്ത്‌ ഉടനീളം ടി10 ക്രിക്കറ്റ്‌ ലീഗ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും അവര്‍ക്ക്‌ നിര്‍ദിഷ്ട യുഎഇ ക്രിക്കറ്റ്‌ അക്കാദമിയില്‍ അംഗത്വം നല്‍കുന്നതിനും ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും പ്രവാസി വ്യവസായി സംഘത്തെ നയിച്ച മുല്‍ക്ക്‌ ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും കേരള കിങ്‌സിന്റെ സഹ ഉടമയുമായ ഡോ ഷാഫി ഉല്‍ മുല്‍ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയനെ വിശദീകരിച്ചു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഐസക്‌ ജോണ്‍ കേരള കിങ്‌സിന്‌ ലഭിച്ച ചാമ്പ്യന്‍സ്‌ ട്രോഫിയുടെ മാതൃക മുഖ്യമന്ത്രിക്ക്‌ സമ്മാനിച്ചു. യുഎഇയില്‍ നിന്നുമുള്ള വ്യവസായികളുടെ കൂടിക്കാഴ്‌ചക്ക്‌ മുന്‍കൈയെടുത്തതും അദ്ദേഹമാണ്‌.

മുഖ്യമന്ത്രി കേരള കിങ്‌സിനെയും ടി10 കമ്മിറ്റിയെയും വിജയത്തില്‍ അഭിനന്ദിച്ചു, കൂടാതെ പുതിയ പദ്ധതികള്‍ക്ക്‌ എല്ലാവിധ പിന്തുണയും നല്‍കുമെന്ന്‌ അറിയിച്ചു.

പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്‌മയായ വേള്‍ഡ്‌ മലയാളി കൗണ്‍സിലാണ്‌ (ഡബ്ല്യുഎംസി) കേരള കിങ്‌സ്‌ ഉടമകളുടെ സംരംഭത്തിന്‌ പിന്തുണ നല്‍കുന്നത്‌.

ഹൈദരാബാദില്‍ നടന്ന മൂന്നാമത്‌ ഇന്‍ഡിവുഡ്‌ ഫിലിം കാര്‍ണിവലില്‍ വെച്ചാണ്‌ ടി10 ക്രിക്കറ്റ്‌ ലീഗ്‌ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്‌. പ്രവാസി വ്യവസായിയായ സോഹന്‍ റോയിയാണ്‌ 10 ബില്യണ്‍ യുഎസ്‌ സംരംഭമായ ഇന്‍ഡിവുഡിന്‌ നേതൃത്വം നല്‍കുന്നത്‌.

യുഎഇ ആസ്ഥാനമായ ഏരീസ്‌ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയും കൂടിയാണ്‌ അദ്ദേഹം. ഇന്ത്യന്‍ സിനിമയെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തിലേക്ക്‌ എത്തിക്കുകയാണ്‌ ഇന്‍ഡിവുഡിന്റെ ലക്‌ഷ്യം.

 ഇതോടൊപ്പം 90 മിനിറ്റ്‌ മാത്രം ദൈര്‍ഘ്യമുള്ള ടി10 മത്സരങ്ങള്‍ എല്ലാ തീയേറ്ററുകളിലും പ്രദര്‍ശിപ്പിക്കുവാനുമുള്ള തയ്യാറെടുപ്പിലാണ്‌.

യുഎഇ ആസ്ഥാനമായ മുല്‍ക്ക്‌ ഹോള്‍ഡിങ്‌സ്‌ ചെയര്‍മാനും ഡോ ഷാഫി ഉല്‍ മുല്‍ക്കിന്റെ സഹോദരനുമായ ഷാജി ഉല്‍ മുള്‍ക്കാണ്‌ ക്രിക്കറ്റിലെ പുതിയ തരംഗമായ ടി10 ക്രിക്കറ്റിന്‌ രൂപം നല്‍കിയത്‌.

വളര്‍ന്നു വരുന്ന ക്രിക്കറ്റ്‌ പ്രതിഭകള്‍ക്ക്‌ പ്രശസ്‌തരായ കോച്ചുകളുടെ ശിക്ഷണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുകയാണ്‌ ടി10 കമ്മിറ്റിയുടെ പ്രധാന ലക്ഷ്യമെന്ന്‌ ഡോ മുല്‍ക്ക്‌ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പ്രതിഭകളായ യുവാക്കള്‍ക്ക്‌ ആത്മവിശ്വാസം പകരുന്നതിനോട്‌ ഒപ്പം മികച്ച ലോകോത്തര ക്രിക്കറ്റ്‌ താരങ്ങളുടെ കൂടെ കളിക്കുമ്പോള്‍ ലഭിക്കുന്ന അന്താരാഷ്ട്രനിലവാരം എന്നിവയാണ്‌ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്‌. മാത്രമല്ല ക്രമേണ കേരള കിങ്‌സിന്റെയും ടി10 ഫ്രാഞ്ചൈസി ടീമുകളുടെ ഭാഗമാകാനും അവര്‍ക്ക്‌ സാധിക്കും അദ്ദേഹം പറഞ്ഞു.

ടി10 ക്രിക്കറ്റ്‌ ടൂര്‍ണമെന്റുകള്‍ യുവ പ്രതിഭകള്‍ക്ക്‌ അവരുടെ സംസ്ഥാനത്തെയും രാജ്യത്തെയും രാജ്യാന്തരതലത്തില്‍ പ്രതിനിധീകരിക്കാനുള്ള സുവര്‍ണാവസരമാണ്‌ ഒരുക്കുന്നത്‌.

പത്തു ദിവസം നീളുന്ന രണ്ടാമത്‌ ടി10 ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക്‌ ആകര്‍ഷകമായ വേതനവും ആനുകൂല്യങ്ങളും നല്‍കുമെന്ന്‌ കേരള കിങ്‌സ്‌ സഹ ഉടമയായ ഹുസൈന്‍ ആദം അലി പറഞ്ഞു.

രണ്ടു മില്യണ്‍ മുതല്‍ അഞ്ചു മില്യണ്‍ വരെയാണ്‌ കളിക്കാര്‍ക്ക്‌ ലഭിക്കുക. ഇത്‌ അവരുടെ തൊഴിലില്‍ സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റുകളിലേക്ക്‌ യുഎഇയെ യോഗ്യത നേടാന്‍ പര്യാപതമാക്കാന്‍ സാമൂഹിക ഉത്തരവാദിത്ത (സിഎസ്‌ആര്‍) പദ്ധതികളുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന്‌ പ്രത്യേകിച്ച്‌ കേരളത്തില്‍ നിന്നുള്ള ക്രിക്കറ്റ്‌ കളിക്കാര്‍ക്ക്‌ സ്ഥിരമായ ജോലിയും താമസത്തിനുള്ള അനുമതിയും നല്‍കാന്‍ തയ്യാറാണ്‌ അദ്ദേഹം പറഞ്ഞു.

ഐറിസ്‌ ഇന്‍ഷുറന്‍സ്‌ ഡയറക്ടര്‍ അനില്‍ നായര്‍, ആര്‍ജിഐ ഗ്രൂപ്പ്‌ ഡയറക്ടര്‍ ജി. പ്രസാദ്‌, ഡബ്ല്യുഎംസി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണി കുരുവിള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വിങ്ങള്‍ക്ക്‌: K Govindan Nampoothiry:
 @ 9539008988

Mob : + 91 9539008988
+ 91 9747056838
Email : pr@indywood.co.in
Web : http://www.indywood.co.in
 ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ്‌ അക്കാദമി തിരുവനന്തപുരത്ത്‌ തുടങ്ങാന്‍ പദ്ധതിയുമായി കേരള കിങ്‌സ്‌
 ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ്‌ അക്കാദമി തിരുവനന്തപുരത്ത്‌ തുടങ്ങാന്‍ പദ്ധതിയുമായി കേരള കിങ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക