Image

പെന്‍സില്‍ വേനിയ കോണ്‍ഗ്രസ് ഇലക്ഷനില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി

Published on 14 March, 2018
പെന്‍സില്‍ വേനിയ കോണ്‍ഗ്രസ് ഇലക്ഷനില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി
മൗണ്ട് ലെബനന്‍, പെന്‍സില്‍ വേനിയ: പതിനെട്ടാം ഡിസ്ട്രിക്ടില്‍ നിന്നു കോണ്‍ഗ്രസിലെക്കു നടന്ന സ്‌പെഷല്‍ ഇലക്ഷന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും പ്രസിഡന്റ് ട്രമ്പിനും തിരിച്ചടിയായി.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കോണര്‍ ലാമ്പ് (33) വിജയം അവകാശപ്പെട്ടുവെങ്കിലുംഔദ്യോഗികമായി ഫലം തീരുമാനിച്ചിട്ടില്ല. കോണറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റിക്ക് സാക്കോണും തമ്മിലുള്ള വോട്ടുകളില്‍ നേരിയ വ്യത്യാസം മാതമേയുള്ളു എന്നതാണു കാരണം-627 വോട്ട്.പോസ്റ്റല്‍ വോട്ടുകള്‍ കൂടി എണ്ണിക്കഴിഞ്ഞാലെ വിജയിയെ തീരുമാനിക്കാനാവൂ.

കോണര്‍ക്ക് 49.8 ശതമാനവും (113,813 വോട്ട്) സാക്കോണിനു 49.6 ശതമാനവും (113,186) വോട്ടു കിട്ടി.
രണ്ടു തവണ പ്രസിഡന്റ് ട്രമ്പ് ഇവിടെ പ്രചാരണത്തിനെത്തിയതണ്. വിവാദത്തെത്തുടര്‍ന്ന് കോണ്‍ഗ്രസംഗം രാജി വച്ച ഒഴിവിലായിരുന്നു തെരെഞ്ഞെടുപ്പ്. ട്രമ്പ് ഇവിടെ 20 പോയിന്റിനു ഭൂരിപക്ഷം നേടിയതാണ്.

വിജയിക്കുന്നയാള്‍ക്ക് ഈ നവംബര്‍ വരെയാണു കാലാവധി. അപ്പോഴേക്കു ഈ ഡിസ്ടിക്റ്റ് വിഭജിച്ച് മറ്റ് ഡിസ്ട്രിക്റ്റുകളുടെ ഭാഗമാകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക