Image

പാത്രിയര്‍ക്കാ ദിനവും കുടുംബ മേളയുടെ കിക്കോഫും നടത്തി

മൊയ്തീന്‍ പുത്തന്‍ചിറ Published on 14 March, 2018
പാത്രിയര്‍ക്കാ ദിനവും കുടുംബ മേളയുടെ കിക്കോഫും നടത്തി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 32 മത് കുടുംബ മേളയുടെ ഇടവക തലത്തിലുള്ള കിക്കോഫും പാത്രിയര്‍ക്കാ ദിനവും സംയുക്തമായി ഫെബ്രുവരി 25 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പെന്‍സില്‍വേനിയയിലെ ബ്രൂമാളിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ വെച്ചു നടത്തി.

വികാരി റവ. ഫാ. വര്‍ഗീസ് മാനിക്കാട്ടിന്റെതായിരുന്നു ആദ്യ രജിസ്‌ട്രേഷന്‍. തുടര്‍ന്ന് ഇടവകയിലെ നിരവധി കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തി. കുടുംബ മേളയെക്കുറിച്ചും രജിസ്‌ട്രേഷനെക്കുറിച്ചും കൗണ്‍സില്‍ അംഗം ജീമോന്‍ ജോര്‍ജ് വിശദീകരിച്ചു.

പെന്‍സില്‍വേനിയയിലെ പോക്കണോസിനടുത്തുള്ള കലഹാരി റിസോര്‍ട്ടില്‍ വെച്ച് ജൂലൈ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് ഈ വര്‍ഷത്തെ കുടുംബമേള ക്രമീകരിച്ചിരിക്കുന്നത്. യുവതീ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പ്രോഗാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

കുടുംബ പശ്ചാത്തലത്തെ ആസ്പദമാക്കിയും വിശുദ്ധ വേദപുസ്തകത്തെ അടിസ്ഥാനമാക്കിയും വചന പ്രഘോഷണം നടത്തുന്ന വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും, ഇടുക്കി ഭദ്രാസനാധിപന്‍ സക്കറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനിയും കുടുംബമേളയില്‍ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി അനുഗ്രഹിക്കുന്നതും ഈ വര്‍ഷത്തെ കുടുംബ മേളയുടെ പ്രത്യേകതയാണ്. കോപ്റ്റിക് സഭയുടെ പ്രശസ്ത വാഗ്മി റവ. ഫാ. വാസ്ക്കന്‍ മോവ്‌സേഷ്യന്‍ യുവതീ യുവാക്കള്‍ക്കായുള്ള പ്രത്യേക വിഭാഗത്തില്‍ പ്രഭാഷണം നടത്തുന്നതാണ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
പാത്രിയര്‍ക്കാ ദിനവും കുടുംബ മേളയുടെ കിക്കോഫും നടത്തി
പാത്രിയര്‍ക്കാ ദിനവും കുടുംബ മേളയുടെ കിക്കോഫും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക