Image

സ്വരാജ്‌ പോളിന്‌ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം

ജോസ്‌ കുമ്പിളുവേലില്‍ Published on 19 March, 2012
സ്വരാജ്‌ പോളിന്‌ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം
ലണ്‌ടന്‍: വിവിധ മേഖലകളില്‍ നല്‍കിയ ഉദാത്ത സംഭാവനകള്‍ പരിഗണിച്ച്‌ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ വ്യവസായി ലോര്‍ഡ്‌ സ്വരാജ്‌ പോളിന്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചു.

പവര്‍ബ്രാന്‍ഡ്‌സ്‌ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാരിയറ്റ്‌ ഹോട്ടലില്‍ സഹാറ ഗ്രൂപ്പ്‌ മേധാവി സുബ്രത റോയ്‌ പോളിനു സമ്മാനിച്ചു. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ താന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുകയാണെന്ന്‌ ബ്രിട്ടനിലെ കപാറോ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കൂടിയായ ലോര്‍ഡ്‌ പോള്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

വോള്‍വര്‍ഹാംപ്‌ടണ്‍, വെസ്റ്റ്‌ മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ കൂടിയാണ്‌ ഈ എണ്‍പതുകാരന്‍. 1983 ല്‍ ഇന്ത്യ പദ്‌മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്‌ട്‌. 1996 ല്‍ ബ്രിട്ടീഷ്‌ പീരേജിലേയ്‌ക്ക്‌ ഇദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു.
സ്വരാജ്‌ പോളിന്‌ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക