Image

നോബല്‍ പ്രൈസ് ജേതാവിന്റെ ഭാര്യ മരിച്ച നിലയില്‍

പി.പി. ചെറിയാന്‍ Published on 15 March, 2018
നോബല്‍ പ്രൈസ് ജേതാവിന്റെ ഭാര്യ മരിച്ച നിലയില്‍
ചിക്കാഗൊ: നോബല്‍ പ്രൈസ് ജേതാവും കെമിസ്ട്രി പ്രൊഫസറുമായ ഇ-ഇച്ചി നെഗിഷിയുടെ(EI-ICHI NEGISH)യുടെ ഭാര്യ സുമൈര്‍ നെഗിഷി ഇന്ത്യാനക്ക് സമീപമുള്ള റോക്ക് ഫോര്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ(മാര്‍ച്ച് 13 ചൊവ്വ) ഇവര്‍ സഞ്ചരിച്ചിരിക്കുന്നു. വാഹനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു ഇരുവരേയും കാണാതായത്.
82 വയസ്സുള്ള പ്രൊഫസറും, ഭാര്യയും(80) വിമാനതാവളത്തിലേക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു. വഴിയില്‍ വാഹനം ഒരു ഡിപ്പില്‍ തട്ടി നില്ക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.

വാഹനം നിന്നതോടെ സഹായത്തിന് വേണ്ടി പ്രൊഫസര്‍ പുറത്തേക്കിറങ്ങി, കുറച്ചു നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ഭാര്യയും അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു പാരകിന്‍സന്‍സ് രോഗവും, മാനസിക അസ്വസ്ഥതയുമുള്ള ഇവരുടെ മരണം സ്വാഭാവികമാണെന്നാണ് ഒഗിള്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചത്. മൃതദേഹം കണ്ടെത്തിയതിന് സമീപമുള്ള റോഡില്‍ അലഞ്ഞു നടക്കുകയായിരുന്നു പ്രൊഫസറെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യാനയിലെ വെസ്റ്റ് ലഫ്‌സിറ്റില്‍ താമസിച്ചിരുന്ന ഇവരെ കണ്ടെത്തിയത് 200 മൈല്‍ അകലെയുള്ള റോക്ക് ഫോര്‍ഡിലായിരുന്നു.

2010 ല്‍ കെമിസ്ട്രിക്ക് നോബല്‍ സമ്മാനം ലഭിച്ച ഇ-ഇച്ചി ജപ്പാല്‍ വംശജനാണ്.  കാര്‍ബണ്‍ ആറ്റത്തെ കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തെ നോബല്‍ സമ്മാനാര്‍ഹനാക്കിയത്. തന്റെ നേട്ടങ്ങളുടെ പുറകില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന പ്രേരകശക്തി ഭാര്യയായിരുന്നുവെന്ന് പ്രൊഫസര്‍ വെളിപ്പെടുത്തിയിരുന്നു.

നോബല്‍ പ്രൈസ് ജേതാവിന്റെ ഭാര്യ മരിച്ച നിലയില്‍നോബല്‍ പ്രൈസ് ജേതാവിന്റെ ഭാര്യ മരിച്ച നിലയില്‍നോബല്‍ പ്രൈസ് ജേതാവിന്റെ ഭാര്യ മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക