Image

ഡി സിനിമാസ്‌ ഭൂമികൈയ്യേറ്റം : ദിലീപിന്‌ അനുകൂലമായ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ തള്ളി

Published on 15 March, 2018
ഡി സിനിമാസ്‌ ഭൂമികൈയ്യേറ്റം : ദിലീപിന്‌ അനുകൂലമായ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ തള്ളി
കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കൈയേറ്റകേസില്‍ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ തള്ളി. ദിലീപിന്‌ അനുകൂലമായ റിപ്പോര്‍ട്ടാണ്‌ തള്ളിയത്‌. പരാതിയില്‍ കേസെടുത്ത്‌ അന്വേഷണം നടത്താനും തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവായി.

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ്‌ പുറമ്‌ബോക്ക്‌ ഭൂമി കൈയ്യേറിയെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. ഒരേക്കറോളം ഭൂമി കൈയ്യേറിയിട്ടുണ്ടെന്നാണ്‌ ആരോപണം. വിജിലന്‍സ്‌ നേരത്തെ നടത്തിയ അന്വേഷണത്തില്‍ ദിലീപിന്‌ അനുകൂലമായ റിപ്പോര്‍ട്ടാണ്‌ കോടതിയില്‍ നല്‍കിയിരുന്നത്‌. ആ റിപ്പോര്‍ട്ടാണ്‌ തള്ളിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക