Image

നിര്‍ഭയയുടെ മാതാവിനെക്കുറിച്ചുള്ള മുന്‍ കര്‍ണാടക ഡി.ജി.പി യുടെ പ്രസ്‌താവന വിവാദമാകുന്നു

Published on 15 March, 2018
 നിര്‍ഭയയുടെ മാതാവിനെക്കുറിച്ചുള്ള മുന്‍ കര്‍ണാടക ഡി.ജി.പി യുടെ പ്രസ്‌താവന വിവാദമാകുന്നു
ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയായ നിര്‍ഭയയുടെ മാതാവ്‌ ആശദേവിയെക്കുറിച്ചുള്ള മുന്‍ കര്‍ണാടക ഡി.ജി.പി എച്ച്‌.ടി സാങ്‌ലിയാനയുടെ പരാമര്‍ശം വിവാദമാകുന്നു. നിര്‍ഭയയുടെ മാതാവിന്‌ 'നല്ല ആകാരവടിവാണ്‌' എന്നും അപ്പോള്‍ 'മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന്‌ ഊഹിക്കാമല്ലോ' എന്നുമാണ്‌ ഡി.ജി.പി പറഞ്ഞത്‌.

ആശാദേവിയുള്‍പ്പെടെയുള്ള സ്‌ത്രീകളെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ ഡി.ജി.പി ഈ രീതിയില്‍ സംസാരിച്ചത്‌.

ബലാത്സംഗത്തെ എതിര്‍ക്കാതെ നിന്നാല്‍ കൊല്ലപ്പെടുന്നത്‌ തടയാനാവുമെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയും പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. 'നിങ്ങള്‍ കീഴടക്കപ്പെട്ടാല്‍, കീഴടങ്ങിക്കൊടുക്കണം. കേസ്‌ പിന്നീട്‌ നോക്കാം. അതുവഴി നിങ്ങള്‍ക്ക്‌ ജീവന്‍ രക്ഷിക്കാന്‍ കഴിയും, കൊല്ലപ്പെടുന്നത്‌ തടയാം' എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

സാങ്‌ലിയാനയുടെ പ്രസ്‌താവന ഞെട്ടലുണ്ടാക്കുന്നതെന്നാണ്‌ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു.
ഓരോ നിമിഷവും ദല്‍ഹിയില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന്‌ ഇരയാവുമ്പോള്‍ അത്‌ തന്റെ മകളാണെന്ന്‌ തോന്നുമെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത്‌ ആശാദേവി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക