Image

ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ കയറിപിടിക്കാന്‍ ശ്രമിച്ചെന്ന്‌ നിഷ ജോസ്‌ കെ മാണി!

Published on 15 March, 2018
 ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍  കയറിപിടിക്കാന്‍ ശ്രമിച്ചെന്ന്‌ നിഷ ജോസ്‌ കെ മാണി!
കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ''ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന പുസ്തകത്തിലാണ് നിഷ ജോസ് ട്രെയിന്‍ യാത്രയ്ക്കിടെ നടന്ന അപമാനശ്രമത്തെക്കുറിച്ച് പറയുന്നത്. കേരള കോണ്‍ഗ്രസ്(മാണി) ചെയര്‍മാന്‍ കെഎം മാണിയുടെ മരുമകളും, കോട്ടയം എംപി ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസിന്റെ പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാല്‍ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ ആരാണെന്നോ എന്നാണ് സംഭവം നടന്നതെന്നോ നിഷ ജോസ് വ്യക്തമാക്കിയിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന അയാളുടെ ഭര്‍തൃപിതാവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നും നിഷ പറയുന്നുണ്ട്. സംഭവം എവിടെ, എപ്പോള്‍ നടന്നുവെന്ന കാര്യം പറയുന്നില്ല തന്റെ ജീവിതത്തിലെ ഓര്‍മ്മക്കുറിപ്പുകള്‍ ചേര്‍ത്തുവെച്ചുള്ള 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന പുസ്‌കത്തിലാണ് നിഷ ജോസ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കോട്ടയത്തെ ഒരു യുവ കോണ്‍ഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തില്‍ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് 'ഹീറോ'ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാള്‍ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തില്‍ സൂചനയുണ്ട്. ആളെ മനസ്സിലാക്കാവുന്ന സൂചനകള്‍ പുസ്തകം നല്‍കുന്നുണ്ട്.

ഭര്‍ത്താവായ ജോസ് കെ മാണിക്കെതിരെയും, ഭര്‍തൃപിതാവ് കെഎം മാണിക്കെതിരെയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയവരെക്കുറിച്ചും നിഷ ജോസ് പുസ്‌കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇയാളുടെ പേരോ മറ്റോ വിവരങ്ങളോ പരാമര്‍ശിച്ചിട്ടില്ല. 'നമ്മുട നായകന്‍', 'അയല്‍ക്കാരനായ ശത്രു', 'ചിലര്‍' തുടങ്ങിയ വാക്കുകളിലൂടെയാണ് നിഷ ജോസ് ഇവരെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ബാര്‍ കോഴ കേസിനെ സംബന്ധിച്ച്ചും സോളാര്‍ വിവാദത്തെക്കുറിച്ചുംസോളാര്‍ വിവാദവും, ബാര്‍ കോഴയും കത്തിനില്‍ക്കുന്ന സമയത്ത് തന്റെ മക്കള്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ സംബന്ധിച്ചും നിഷ ജോസ് പുസ്‌കത്തില്‍ വ്യക്തമാക്കുന്നു

''തന്റെ മക്കള്‍ ഒരിക്കലും കൗമാര കാലത്തെ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്നില്ല, പക്ഷേ, അവര്‍ നേരിട്ടത് രാഷ്ട്രീയ പ്രശ്നങ്ങളായിരുന്നു'' നിഷ പുസ്‌കത്തില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക