Image

കതിരൂര്‍ മനോജ്‌ വധം : ജയരാജന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Published on 15 March, 2018
കതിരൂര്‍ മനോജ്‌ വധം : ജയരാജന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കതിരൂര്‍ മനോജ്‌ വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജനും മറ്റും പ്രതികള്‍ക്കുമെതിരെ ചുമത്തിയ യുഎപിഎ നിലനില്‍ക്കുമെന്ന്‌ ഹൈക്കോടതി.

ജയരാജന്‍ യുഎപിഎ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. യുഎപിഎ സാധുത കീഴ്‌ക്കോടതിയില്‍ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന്‌ ഹൈക്കോടതി അറിയിച്ചു. കേസ്‌ ഇനി എറണാകുളം സിബിഐ കോടതിയായിരിക്കും പരിഗണിക്കുക.

ഇന്ന്‌ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുവാന്‍ ശ്രമിക്കുകയാണോയെന്ന്‌ ഹൈക്കോടതി ചോദിച്ചിരുന്നു.

സത്യവാങ്‌മൂലത്തിലുള്ള നിരവധി പൊരുത്തക്കേടുകള്‍ പ്രതികളെ സഹായിക്കുന്ന തരത്തിലാണെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. പൊതുജനത്തിനുനേരെ ബോംബെറിയുന്നവര്‍ വെറുതെ നടക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു

വാദം നീട്ടിവയ്‌ക്കണമെന്ന പി ജയരാജന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെയാണ്‌ യുഎപിഎ ചുമത്തിയതെന്നാണ്‌ പ്രതികള്‍ വാദിച്ചിരുന്നത്‌. എന്നാല്‍ പ്രതികള്‍ക്കു നേരെ യുഎപിഎ ചുമത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ അധികാരമുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഇന്നലെ വാദിച്ചിരുന്നു.

2014 സെപ്‌തംബറിലാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ ടി കെ മനോജ്‌ കൊല്ലപ്പെടുന്നത്‌. ഈ സംഭവത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനടക്കമുള്ളവര്‍ പ്രതികളാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക